Updated on: 4 December, 2020 11:18 PM IST

കൊറോണ വൈറസ് രോഗഭീതിയുള്ള സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വെറ്ററിനറി ഡോക്ടറെ/ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ വീട്ടിലേയ്ക്ക് വിളിക്കാം.

പക്ഷി-മൃഗാദികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ വൈറ്ററിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണില്‍ ബന്ധപ്പെട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കണം. മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ നമ്ബരുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണം. പ്രതിരോധ കുത്തിവെയ്പ്പുകള്‍, പൊതുവായുള്ള ആരോഗ്യപരിശോധന, കൃത്രിമ ബീജദാനം, ഗര്‍ഭ പരിശോധന, അടിയന്തര പ്രാധാന്യമില്ലാത്ത സേവനങ്ങള്‍ തുടങ്ങിയവ കൊറോണ ഭീതി മാറുന്നതുവരെ നീട്ടി വെയ്ക്കണം. ജലദോഷം, തുമ്മല്‍ രോഗ ലക്ഷണങ്ങളുള്ളവരും കൊറോണ രോഗികളുമായി അടുത്തിടപഴകിയവരും സമീപകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും മൃഗാശുപത്രിയില്‍ വരരുത്.

ഫാം/ തൊഴുത്തും പരിസരവും വൃത്തിയായും അണുമുക്തമായും സൂക്ഷിക്കുക. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും മുമ്ബും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയാക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിര്‍ബന്ധമായും പാലിക്കണം.

English Summary: Covid 19: Guidelines issued for farmers in Animal husbandry sector
Published on: 23 March 2020, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now