ഇന്നലത്തെ കണക്ക് 26 പേർക്ക് ആയിരുന്നു. ഇന്ന് ആർക്കും രോഗമുക്തി ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം പേർക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ 80 പേരാണു ചികിത്സയിലുള്ളത്.
വിദേശത്തു നിന്ന് എത്തിയ 7 പേർക്കാണ് രോഗം. തമിഴ്നാട്ടിൽനിന്നെത്തിയ 4 പേർക്കും മുംബൈയിൽനിന്നെത്തിയ 2 പേർക്കും രോഗമുണ്ട്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രിയിലുമാണ്. സമ്പർക്കംമൂലം രോഗവ്യാപന സാധ്യത വർധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധി നൽകുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരും.
മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കുമാണു രോഗബാധ. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയുണ്ട്. ശാരീരിക അകലം കൃത്യമായി പാലിക്കണം. ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിച്ചു.
ഗൾഫിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേർക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യത്തൊഴിലാളികൾക്ക് 20,000 കോടി രൂപ പാക്കേജുമായി കേന്ദ്ര ധനകാര്യ മന്ത്രി