Updated on: 27 August, 2021 7:21 PM IST
മൃഗസംരക്ഷണ മേഖലയിലെ കർഷകരെയും, സംരംഭകരെയും, ഫാം ഉടമകളെയും പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം

മൃഗസംരക്ഷണ മേഖലയിലെ കർഷകരെയും, സംരംഭകരെയും, ഫാം ഉടമകളെയും പ്രോത്സാഹിപ്പിക്കുന്നതിന് ദേശസാൽകൃത/ പൊതുമേഖല/ ഷെഡ്യൂൾ/ ഗ്രാമ വികസന ബാങ്കുകൾ മറ്റു പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയിൽനിന്ന് വായ്പ എടുത്തിട്ടുള്ള വ്യക്തികൾക്കോ സംഘങ്ങൾക്കോ പലിശയിനത്തിൽ തുക അടയ്ക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്നു. ക്ഷീരകർഷകർക്ക് ആണ് പദ്ധതി ആനുകൂല്യം ലഭ്യമാവുക.നിലവിൽ ഈ സ്കീം എറണാകുളം ജില്ലയിൽ മാത്രമാണ് നടപ്പിലാക്കുന്നത്

പട്ടികജാതി വിഭാഗം, വനിതകൾ,വിധവ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ തുടങ്ങിയ മുൻഗണനാക്രമത്തിൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും. ഒരു കർഷകന് പരമാവധി പലിശയിനത്തിൽ 5000 രൂപ എന്ന നിരക്കിലും, ഒരു ഗ്രൂപ്പിന് 25000 രൂപ എന്ന നിരക്കിലുമാണ് സർക്കാർ ധനസഹായം നൽകുന്നത്. എന്നാൽ വായ്പ എടുത്തിട്ടുള്ള വ്യക്തികളും സംഘങ്ങളും തിരിച്ചടവിൽ 5 പ്രതിമാസ തവണയിൽ കൂടുതൽ മുടക്കം വരുത്തിയെങ്കിൽ പദ്ധതി ആനുകൂല്യം ലഭിക്കുകയില്ല. കൂടാതെ 01/04/2021 മുൻപു ക്ലോസ് ചെയ്ത് വായ്പകൾ പരിഗണിക്കുന്നതുമല്ല.

പദ്ധതിയിൽ എങ്ങനെ അംഗമാകാം

പദ്ധതി ആനുകൂല്യത്തിനായുള്ള അപേക്ഷ എറണാകുളം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. ഇതുകൂടാതെ cruekm.ahd@kerala.gov.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ ഫോറം ലഭ്യമാക്കുവാൻ അപേക്ഷിച്ചാലും മതി. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13 മൂന്ന് മണിക്ക് മുൻപാണ്. പൂരിപ്പിച്ച അപേക്ഷാഫോറത്തിനോടൊപ്പം ആധാർ കാർഡ് കോപ്പി, പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയവയും വേണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

English Summary: cow subidy provided government
Published on: 27 August 2021, 07:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now