ഗുജറാത്തിലെ പല ജില്ലകളിലും വേനൽക്കാലത്ത് പെയ്ത അപ്രീതിക്ഷിത മഴ മൂലം വിളകൾ നശിക്കുകയും കർഷകരെ മോശമായി ബാധിക്കുകയും ചെയ്തു. സൗരാഷ്ട്ര, വടക്കൻ, മധ്യ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ അകാല മഴയിൽ കൃഷിയിടങ്ങളിലെ വിളകൾ പൂർണമായും നശിച്ചു. മാർച്ച് മാസം പെയ്ത കനത്ത മഴയിൽ ഒരു ഡസൻ ജില്ലകളിലായി 40,000 ഹെക്ടറിൽ കൂടുതൽ കൃഷിനാശമുണ്ടായി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ട കർഷകർക്ക് ഗുജറാത്ത് സർക്കാർ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെയ്ത മഴക്കെടുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നു കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ദുരിതബാധിതരായ കർഷകർക്ക് സഹായം നൽകുന്നതിനുള്ള ദുരിതാശ്വാസ പാക്കേജിന് അനുമതി നൽകിയത്.
മൊത്തം വിളകളുടെ 33 ശതമാനമോ അതിൽ കൂടുതലോ നഷ്ടപ്പെട്ട കർഷകർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) നൽകുന്ന നഷ്ടപരിഹാരത്തിന് പുറമേ സാമ്പത്തിക സഹായം ലഭിക്കും. ഗോതമ്പ്, വെളുത്ത കടല , കടുക്, വാഴ, പപ്പായ തുടങ്ങിയ വിളകൾക്ക് കർഷകർക്ക് എസ്ഡിആർഎഫിൽ നിന്ന് 13,500 രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് ഹെക്ടറിന് 9,500 രൂപ അധിക സഹായവും ലഭിക്കും, അതായത് രണ്ട് ഹെക്ടറിന് 23,000 രൂപ വരെ കർഷകർക്ക് ധനസഹായം ലഭിക്കും.
ഓരോ കർഷകനും ഒരു ഹെക്ടറിന് 23,000 രൂപ വെച്ച് സഹായം ലഭിക്കും. എന്നാൽ ധനസഹായത്തിന് പരമാവധി രണ്ട് ഹെക്ടറാണ്. അതിൽ മാങ്ങ, പേരക്ക, നാരങ്ങ തുടങ്ങിയ ഹോർട്ടികൾച്ചർ ഉൽപന്നങ്ങളുടെ നാശത്തിന്, സംസ്ഥാന സർക്കാർ ഒരു ഹെക്ടറിന് 30,600 രൂപയും ഉയർന്ന പരിധിയായ രണ്ട് ഹെക്ടറിന് നൽകും. ഈ നഷ്ടപരിഹാരത്തിൽ ഹെക്ടറിന് എസ്ഡിആർഎഫിൽ നിന്ന് 18,000 രൂപയും സംസ്ഥാന ഖജനാവിൽ നിന്ന് 12,600 രൂപയും ഉൾപ്പെടുന്നു, അർഹതയുള്ള കർഷകർക്ക് സംസ്ഥാനം കുറഞ്ഞത് 4,000 രൂപ സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ കാർഷിക മേഖലയ്ക്ക് രണ്ട് കോടി വരെ വായ്പ...കൂടുതൽ കൃഷി വാർത്തകൾ...
Pic Courtesy: Pexels.com
Source: Gujarat State Government