തൈര് ഉണ്ടാക്കാൻ സഹായിക്കുന്ന റെഫ്രിജറേറ്റര്‍ സാംസങ്ങ് വിപണിയില്‍ എത്തിച്ചു.പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററാണ് തൈര് നിര്‍മിക്കുന്നതിനായി സാംസങ്ങ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.30,990-45,990 രൂപയാണ് റെഫ്രിജറേറ്ററിന്റെ വില.സാംസങ്ങിന്‍റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5- ഇന്‍- വണ്‍ ട്വിന്‍ കൂളിംഗ് സാങ്കേതികവിദ്യയോടുകൂടിയതാണ് പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്റര്‍. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ ശേഷികളില്‍ ഇവ ലഭ്യമാണ്.
ശൈത്യകാലത്ത് വീടിനുള്ളിലെ സാധാരണ ഊഷ്മാവില്‍ തൈര് കട്ടിയാകാന്‍ കാലതാമസം ഉണ്ടാകും. ഇതിനുള്ള പരിഹാരമാണ് പുതിയ കര്‍ഡ് മാസ്‌ട്രോ മോഡലെന്ന് സാംസങ്ങ് പറയുന്നു, റെഫ്രിജറേറ്ററിലെ പുതിയ തൈര് നിര്‍മാണ രീതിയെക്കുറിച്ചു നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു വെന്ന് സാംസങ്ങ് പറയുന്നു.
സാധാരണഗതിയില്‍ 8-10 മണിക്കൂറാണ് തൈര് നിര്‍മാണത്തിനായി വേണ്ടിവരിക. എന്നാൽ, അഞ്ച് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാന്‍ ഈ റെഫ്രിജറേറ്റിന് കഴിയും.തൈര് വെറുതെ നിര്‍മിച്ചു വെക്കുക മാത്രമല്ല, അത് കേടുകൂടാതെ സൂക്ഷിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. മൃദുവായ തൈരിന് അഞ്ച് മണിക്കൂറും കട്ടിയുള്ള തൈരിന് ആറ് മണിക്കൂറും വേണ്ടി വരുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. പാല്‍ തിളപ്പിച്ച് തണുപ്പിച്ച ശേഷം തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്‍റേഷന്‍ ചെയ്യും എന്നതാണ് ഇതിന്‍റെ സാങ്കേതികത രീതി.