Updated on: 21 March, 2024 2:33 PM IST
Curtain raiser program of Golden Jubilee celebrations of KVK was held at Krishi Vigyan Kendra, Pudicherry

കെ.വി.കെ സ്ഥാപനങ്ങളുടെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ കർട്ടൻ റൈസർ മാർച്ച് 21ന് പുതുച്ചേരിയിലെ പെരുന്തലൈവർ കാമരാജ് കെവികെയിൽ സംഘടിപ്പിച്ചു. ഗവ.കൃഷി വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഗവ. പുതുച്ചേരി, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്, ന്യൂഡൽഹി എന്നിവരാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡോ. ശരത് ചൗഹാൻ മറ്റ് വിശിഷ്ടാതിഥികളോടൊപ്പം സുവർണ ജൂബിലി പൈലോൺ അനാച്ഛാദനം ചെയ്തതോടെയാണ് പരിപാടി ആരംഭിച്ചത്. ഡോ. ശരത് ചൌഹാൻ ഐ.എ.എസ്, പുതുച്ചേരി ഗവൺമെൻ്റ് ചീഫ് സെക്രട്ടറി, ഡോ.യു. എസ് ഗൌതം ഡിഡിജി അഗ്രിക്കൾച്ചർ എക്സറ്റൻഷൻ ഐസിഎആർ, നെടുഞ്ചെഴിയൻ- ഐഎഎസ് സർക്കാർ സെക്രട്ടറി (കൃഷി), ഡോ. സഞ്ജയ് കുമാർ സിംഗ് ഡിഡിജി ഹോർട്ടികൾച്ചർ, പുതുച്ചേരി സർക്കാർ അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ ഡയറക്ടർ ഡോ.എസ്.വസന്തകുമാർ, കോയമ്പത്തൂർ ടി.എൻ.എ.യു വൈസ് ചാൻസലർ ഡോ.വി.ഗീതാലക്ഷ്മി, ആർ.എൽ.ബി.സി.എ.യു വൈസ് ചാൻസലർ ഡോ.എ.കെ.സിംഗ്, ജാൻസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

1974-ൽ പോണ്ടിച്ചേരിയിൽ ആദ്യമായി സ്ഥാപിതമായ കെവികെയുടെ ശ്രദ്ധേയമായ യാത്രകളെക്കുറിച്ച് ഡൊ.എസ് വസന്ത്കുമാർ എടുത്ത് പറഞ്ഞു. ഇന്ന് രാജ്യത്തുടനീളം 731 കെവികെകൾ കാർഷിക സാങ്കേതിക വിദ്യകളുടെ സുപ്രധാന വിജ്ഞാന വിഭവ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. കർഷകർക്കുള്ള വിപുലീകരണ സേവനങ്ങളിലൂടെ ജില്ലകളുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി വർധിപ്പിക്കുന്നു.

ഐസിഎആറിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) ഡോ. യു.എസ്. ഗൗതം, വിക്ഷിത് ഭാരത് യാത്രയിൽ കെ.വി.കെ.കളുടെ പ്രധാന പങ്ക് എടുത്തുപറഞ്ഞു.രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് 121 കെവികെകൾ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു

English Summary: Curtain raiser program of Golden Jubilee celebrations of KVK was held at Krishi Vigyan Kendra, Pudicherry
Published on: 21 March 2024, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now