ഈ കോവിഡ് കാലത്ത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായും കൂടുതല്‍ സൗകര്യപ്രദമായും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോണ്‍ടാക്ട്‌ലെസ് സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള കോണ്‍ടാക്ട്‌ലെസ് സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് അടിക്കടി ഇപ്പോള്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കോണ്‍ടാക്ട്‌ലെസ് സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീടുകളില്‍ സുരക്ഷിതമായി കഴിയൂ. നിങ്ങളെ സേവിക്കാന്‍ ഞങ്ങളുണ്ട്. നിങ്ങളുടെ അത്യാവശ്യ ബാങ്കിംഗ് ഇടപാടുകള്‍ നിങ്ങള്‍ക്ക് എസ്ബിഐ കോണ്ടാക്ട്‌ലെസ് സേവനത്തിലൂടെ പൂര്‍ത്തീകരിക്കാവുന്നതാണ്. 1800 112 211 , 1800 425 3800 ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടു - എന്നാണ് ഏറ്റവും ഒടുവിലായി ഇത് സംബന്ധിച്ച് എസ്ബിഐ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
കോണ്‍ടാക്ട്‌ലെസ് സേവനം ഉപയോഗപ്പെടുത്തുന്നതിനായി എസ്ബിഐ ഉപയോക്താവിന് ടോള്‍ ഫ്രീ നമ്പറുകളായ 1800 112 211, 1800 425 3800 എന്നിവയില്‍ ബന്ധപ്പെടാം. അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലൂടെ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂവെന്ന് പ്രത്യേകം ഓര്‍ക്കണം. കോണ്‍ടാക്ട്‌ലെസ് രീതിയില്‍ ഉപയോക്താവിന് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ ഇവയൊക്കെയാണ്.
-
അക്കൗണ്ട് ബാലന്‍സും അവ അഞ്ച് ഇടപാടുകളുടെ വിവരങ്ങളും ഐവിആര്‍ രീതിയില്‍ അറിയാം.
-
അക്കൗണ്ട് ബാലന്‍സും അവ അഞ്ച് ഇടപാടുകളുടെ വിവരങ്ങളും എസ്എംഎസ് സന്ദേശമായി അറിയാം. എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുവാനും റീഇഷ്യൂ ചെയ്യുന്നതിന് അപേക്ഷിക്കാം.
-
എടിഎം അല്ലെങ്കില്‍ ഗ്രീന്‍ പിന്‍ ജനറേറ്റ് ചെയ്യാം.
-
പഴയ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാര്‍ഡ് ഇഷ്യൂ ചെയ്യുവാന്‍ അപേക്ഷിക്കാം.
ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനായി എസ്ബിഐ ഉപയോക്താക്കള്‍ ആകെ ചെയ്യേണ്ടത് തങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും ടോള്‍ ഫ്രീ നമ്പറുകളായ 1800 112 211 , 1800 425 3800 ഇതില്‍ ഏതെങ്കിലും ഒന്നില്‍ വിളിക്കുക മാത്രമാണ്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നേ ഇത്തരം ബാങ്കിംഗ് സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും.