Updated on: 4 December, 2023 2:06 PM IST
മിഷോങ് ചുഴലിക്കാറ്റ്; 'ചെന്നൈ മുങ്ങി', 4 ജില്ലകളിൽ റെഡ് അലർട്ട്

1. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ 118 ട്രെയിനുകളാണ് റദ്ദാക്കിയത്. ചെന്നൈ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സർവീസുകളും നിർത്തിവച്ചു. രാത്രി നിർത്താതെ പെയ്ത മഴയിൽ നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ചെന്നൈയിൽ നിന്നും 230 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നത്.

അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും രാവിലെ 05:30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

2. നെല്ലുസംഭരണ തുക വിതരണം ഈയാഴ്ച പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ. നെന്മാറ മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലുസംഭരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. എന്നാൽ അതിനു കാത്തു നിൽക്കാതെ കർഷകർക്ക് തുക നൽകാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ഇതിനായി സർക്കാർ തലത്തിൽ ബാങ്കുകളുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ 1200ഓളം കർഷകർക്ക് തുക വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾ: 2 മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകുമെന്ന് സൂചന!

3. തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിന്റെ കോൾ പാടങ്ങളിൽ വിത ഉത്സവങ്ങൾക്ക് തുടക്കമായി. നെൽവിത്ത് വിതരണോദ്ഘാടനവും വിത മഹോത്സവവും അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 13 കോൾ പടവുകൾക്കായി 37 ലക്ഷം രൂപ വിനിയോഗിച്ച് സൗജന്യമായാണ് നെൽവിത്തുകൾ വിതരണം ചെയ്തത്. ഒരു ഏക്കറിന് 32 കിലോഗ്രാം അളവിൽ നെൽവിത്ത് നൽകി 1040 ഹെക്ടർ ഭൂമിയിലാണ് കൃഷി ഇറക്കുന്നത്. കൂടാതെ, വനിതാ നെൽകൃഷി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂലി ചെലവ് ഇനത്തിൽ സബ്സിഡി നൽകുന്ന പുതിയ പദ്ധതിക്കും ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ഒരു ഹെക്ടറിന് 20,000 രൂപ നിരക്കിലാണ് വനിതകൾക്ക് സബ്സിഡി നൽകുന്നത്.

4. പഴം, പച്ചക്കറി സംസ്കരണം - വ്യവസായ അടിസ്ഥാനത്തിൽ സാധ്യതയും അവസരങ്ങളും വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൃഷി വകുപ്പിന്‍റെ പരിശീലന കേന്ദ്രമായ മരട് RATTCയിൽ വച്ച് ഡിസംബർ 11 മുതൽ 13 വരെ പരിശീലനം നടക്കും. താൽപര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകർ 0484 2703838 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് അവസരം ലഭിക്കും.

English Summary: Cyclone michaung Gains Strength Heavy rain in chennai red alert in 4 districts tamilnadu
Published on: 04 December 2023, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now