തൈര് പായ്ക്കറ്റുകളിൽ 'ദഹി' എന്ന് പേര് നൽകണമെന്ന നിർദേശം ഒഴിവാക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി. പാൽ ഉൽപാദകരുടെയും തമിഴ്നാട് സർക്കാരിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് അതോറിറ്റി നിർദേശം പിൻവലിച്ചത്. 'Curd' എന്നെഴുതി പ്രാദേശിക ഭാഷയും ഒപ്പം ചേർക്കാമെന്നാണ് അതോറിറ്റിയുടെ പുതിയ അറിയിപ്പ്.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുതിക്കുന്നു; മുട്ടയ്ക്കും ക്ഷാമം
പേര് മാറ്റണമെന്ന നിർദേശത്തെ തുടർന്ന് കർണാടകയിലും തമിഴ്നാട്ടിലും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇംഗ്ലീഷ്, തമിഴ് പേരുകൾ പാക്കറ്റുകളിൽ നിന്നും നീക്കം ചെയ്ത് 'ദഹി' എന്ന് ചേർക്കണം എന്നായിരുന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശിച്ചത്. മറ്റ് പാൽ ഉൽപന്നങ്ങൾക്കും പേര് മാറ്റണമെന്ന് നിർദേശമുണ്ടായിരുന്നു.
തമിഴ്നാട്ടിലെ മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് 'തൈര്' എന്ന വാക്കിന് പകരം 'ദഹി' എന്ന് മാറ്റണമെന്ന് അതോറിറ്റി ഉത്തരവ് നൽകിയത്. നിർദേശം അംഗീകരിക്കാൻ സാധിക്കില്ലെന്ന് തമിഴ്നാട് ക്ഷീരോൽപാദക സഹകരണ പ്രസ്ഥാനമായ ആവിൻ അറിയിച്ചു.