സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഇടത്തരം ചാറ്റൽ മഴയ്ക്ക് സാധ്യത. കേരളം ഒഴിച്ച് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ആണ് കർണാടകയിലും, തമിഴ്നാട്ടിലും മഴക്ക് കാരണമാകുന്നത്. എന്നാൽ ഈ ചക്രവാത ചുഴി കേരളത്തിലെ കാലാവസ്ഥയ്ക്ക് ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാക്കില്ല . ഒഡീഷ തീരത്ത് ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതിക്കും ഇരുപത്തിയേഴം തീയതിക്കും ഇടയിൽ രൂപപ്പെടാൻ പോകുന്ന ന്യൂനമർദ്ദം കേരളത്തിലും മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ ഒരുക്കും.
നിലവിൽ അടുത്ത ന്യൂനമർദ്ദം വരുന്നവരെ മഴയുടെ തോത് എറിയും കുറഞ്ഞും അനുഭവപ്പെടും.
പ്രത്യേക ജാഗ്രത നിർദേശം
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
22-08-2021 മുതൽ 25-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.