സംസ്ഥാനത്ത് ഇന്നും സാധാരണ തോതിലുള്ള കാലവർഷ മഴ പ്രതീക്ഷിക്കാം. നിലവിലെ സാഹചര്യം രണ്ടുദിവസം കൂടി പ്രതീക്ഷിക്കാം. കേരളത്തിലെ കിഴക്കൻ മലയോര മേഖലയിൽ മഴ കൂടുതൽ ശക്തിപ്പെടാൻ ആണ് സാധ്യത. മധ്യ ഇന്ത്യയിൽ കനത്ത മഴയ്ക്ക് കാരണമായ ന്യൂനമർദ്ദം പൂർണ്ണമായും ദുർബലമാവാത്ത സാഹചര്യമുള്ളതിനാൽ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് തീരങ്ങളിലായി ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. അതുകൊണ്ടുതന്നെ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ സജീവമാകും.
കൂടാതെ ആഗസ്റ്റ് 19ന് ഒഡീഷ തീരത്ത് ന്യൂനമർദ്ദ സാധ്യതയും കാണുന്നു. ഓഗസ്റ്റ് 13 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയും, മധ്യകേരളത്തിൽ ഇടത്തരം മഴയും ലഭിക്കും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
പ്രത്യേക ജാഗ്രത നിർദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
09-08-2021 : ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09-08-2021 മുതൽ 10-08-2021 വരെ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ശ്രീലങ്കയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.