ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യൻ്റെ മരണത്തിന് കാരണമായ 'പോയിസണ്‍ ഫയര്‍ കോറല്‍' ഓസ്ട്രേലിയയിലും കണ്ടെത്തി. ലോകത്തെ ഏറ്റവും വിഷംകൂടിയ ഫംഗസ് ഇനമാണിത്. കണ്ടാല്‍ പവിഴപ്പുറ്റുപോലെ തോന്നിക്കുന്ന ഇവയ്ക്ക് തീജ്വാലയുടെ നിറമാണ്.
ജപ്പാനും കൊറിയയും ആണ് പോയിസണ്‍ ഫയര്‍ കോറലിന്റെ സ്വദേശം എന്ന് നേരത്തേ കണ്ടുപിടിച്ചിരുന്നു. ഈ ഫംഗസ് ഭക്ഷിച്ചാല്‍ അവയവങ്ങള്‍ക്കും .തലച്ചോറിനും തകരാര്‍ സംഭവിക്കും. പാരമ്പര്യ ചികിത്സയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ ഫംഗസിനോട് ഇവയ്ക്ക് സാദൃശ്യമുണ്ട്..ഭക്ഷ്യയോഗ്യമായവയെന്ന് തെറ്റിദ്ധരിച്ച് ഉപയോഗിച്ചപ്പോഴാണ് മുമ്പ് മരണം ഉണ്ടായത്. ഈ ഫംഗസ് സ്പര്‍ശിച്ചാല്‍ ചര്‍മവീക്കവും അലര്‍ജിയും ഉണ്ടാകും. വിഷാംശമുള്ള നൂറോളം ഫംഗസുകളില്‍ ചര്‍മത്തില്‍കൂടി വിഷം ആഗിരണം ചെയ്യുന്നത് പോയിസണ്‍ ഫയര്‍ കോറല്‍ മാത്രമാണെന്ന് ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ (ജെ.സി.യു.) ഗവേഷകര്‍ പറഞ്ഞു.