Updated on: 21 November, 2022 10:46 AM IST
Delhi- NCR: Mother Dairy hikes full-cream milk price by Re 1 per litre

ഇന്ന് മുതൽ ഡൽഹി-NCRൽ, ഫുൾക്രീം പാൽ ലിറ്ററിന് 1 രൂപയും ടോക്കൺ പാലിന് ലിറ്ററിന് 2 രൂപയും വർദ്ധിപ്പിക്കാൻ മദർ ഡയറി തീരുമാനിച്ചു. പ്രതിദിനം 30 ലക്ഷം ലിറ്ററിലധികം വോളിയമുള്ള ഡൽഹി-NCR ൽ മുൻ‌നിര പാൽ വിതരണക്കാരിൽ‌ ഒന്നായ മദർ ഡയറി ഈ വർഷം, നാലാം തവണയാണ് പാൽ വില വർധിപ്പിക്കുന്നത്. മദർ ഡയറി ഫുൾക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപ വർധിപ്പിച്ച് 64 രൂപയാക്കിയെന്ന് കമ്പനി വക്താവ് അറിയിച്ചു. എന്നിരുന്നാലും, 500 മില്ലി പായ്ക്കറ്റുകളിൽ വിൽക്കുന്ന ഫുൾ ക്രീം പാലിന്റെ വില കമ്പനി പരിഷ്കരിച്ചിട്ടില്ല.

ടോക്കൺ പാൽ (Bulk Vended Milk) ലിറ്ററിന് 48 രൂപയായിരുന്നത് തിങ്കളാഴ്ച മുതൽ 50 രൂപയ്ക്ക് വിൽക്കുമെന്ന് അറിയിച്ചു. ഭക്ഷ്യ വിലക്കയറ്റം ഇതിനകം തന്നെ ഉയർന്ന നിലയിലായിരിക്കുന്ന സമയത്താണ് പാൽ വില വർധനവ് , ഇത് കുടുംബ ബജറ്റുകളെയാണ് ബാധിക്കുക. ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വർധിച്ചതാണ് വിലവർദ്ധനവിന് കാരണമെന്ന് മദർ ഡയറി പറഞ്ഞു. കാലിത്തീറ്റയുടെയും വില വർധിച്ചതും മൺസൂൺ ക്രമരഹിതമായതും അസംസ്കൃത പാലിന്റെ വിലയിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ അസംസ്കൃത പാലിന്റെ ലഭ്യതയെ ബാധിച്ചതായി കമ്പനി അറിയിച്ചു. മാത്രമല്ല, സംസ്‌കരിച്ച പാലിന്റെ ആവശ്യം ഉയർന്നതായി മദർ ഡയറി പറഞ്ഞു.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ വേതനത്തിൽ കർഷകരെ തുടർന്നും പിന്തുണയ്ക്കാൻ കമ്പനിയെ പ്രാപ്തമാക്കുന്നതാണ് വിലയിലെ പരിഷ്കരണത്തിനു കാരണമെന്ന് മദർ ഡയറി വ്യക്തമാക്കി. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75-80 ശതമാനവും മദർ ഡയറി പാൽ ഉത്പാദകർക്ക് കൈമാറുന്നു. ഒക്ടോബർ 16-ന് മദർ ഡയറി, ഡൽഹി-എൻസിആറിലും ഉത്തരേന്ത്യയിലെ മറ്റ് ചില വിപണികളിലും ഫുൾക്രീം പാലിന്റെയും പശുവിൻ പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു.

മാർച്ച്, ഓഗസ്റ്റ് മാസങ്ങളിലും എല്ലാ വകഭേദങ്ങൾക്കും ലിറ്ററിന് 2 രൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു. അമുൽ ബ്രാൻഡിന് കീഴിൽ പാൽ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനും (GCMMF) ഡൽഹി-NCR വിപണിയിലെ പ്രധാന പങ്കാളിയാണ്. പ്രതിദിനം 40 ലക്ഷം ലിറ്ററാണ് ഇവിടെ വിൽക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദക രാജ്യമായ ഇന്ത്യയിലെ പാൽ ഉൽപ്പാദനം പ്രതിവർഷം ഏകദേശം 210 ദശലക്ഷം ടൺ ആണ്.

ബന്ധപ്പെട്ട വാർത്തകൾ: കലർപ്പില്ലാത്ത മീൻ വിൽക്കാൻ നാടുചുറ്റി മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’

English Summary: Delhi-NCR: Mother Dairy hikes full-cream milk price by Re 1 per litre
Published on: 21 November 2022, 10:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now