ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകൾ പ്രകാരം തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ, അയനഗറിൽ ഏറ്റവും കുറഞ്ഞ താപനില 1.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രണ്ടാം ദിവസമായ വെള്ളിയാഴ്ച, ഡൽഹിയിൽ തണുത്ത തരംഗം രേഖപ്പെടുത്തി. അതേസമയം, സഫ്ദർജംഗിൽ 4.0 ഡിഗ്രി സെൽഷ്യസും; ഡൽഹി റിഡ്ജിൽ 3.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി IMD അറിയിച്ചു. വ്യാഴാഴ്ച, ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. ഇന്ത്യയിലെ നിരവധി ഹിൽ സ്റ്റേഷനുകളേക്കാൾ തണുപ്പാണ് ഡൽഹിയിൽ ഈ വർഷം അനുഭവപ്പെടുന്നത്. മൂടൽമഞ്ഞുള്ള കാലാവസ്ഥ കാരണം 26 ട്രെയിനുകൾ, ഒന്നു മുതൽ 10 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത് എന്ന് റെയിൽവേ വക്താവ് പറഞ്ഞു. ഡൽഹിയിലെ, പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ വ്യാഴാഴ്ച മൂന്ന് ഡിഗ്രി സെൽഷ്യസിനെതിരെ കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസും ബുധനാഴ്ച 4.4 ഡിഗ്രിയും, ചൊവ്വാഴ്ച 8.5 ഡിഗ്രിയും രേഖപ്പെടുത്തി.
ഡൽഹി ഐജിഐയിൽ എത്തുന്ന കുറച്ച് വിമാനങ്ങൾക്ക് കാലതാമസം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച, രാവിലെ ഡൽഹി എയർപോർട്ടിലെ എല്ലാ യാത്രക്കാർക്കും ഫോഗ് അലർട്ട് നൽകിയിരുന്നു. ഡൽഹി എയർപോർട്ടിൽ ദൃശ്യപരത കുറഞ്ഞ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പാലം ഒബ്സർവേറ്ററിയിൽ രാവിലെ 5:30 ന് 200 മീറ്റർ ദൃശ്യപരത രേഖപ്പെടുത്തി.
സമതലങ്ങളിൽ, കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയോ കുറഞ്ഞ താപനില 10 ഡിഗ്രിയോ അതിൽ താഴെയോ ആണെങ്കിൽ, സാധാരണയിൽ നിന്ന് 4.5 പോയിന്റ് താഴെയാണെങ്കിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആ അവസ്ഥയെ തണുത്ത തരംഗമായി പ്രഖ്യാപിക്കുന്നു. ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയോ, സാധാരണ താപനിലയിൽ നിന്ന് 6.4 ഡിഗ്രിയിൽ കൂടുതൽ വ്യതിയാനം സംഭവിക്കുകയോ ചെയ്യുന്നതാണ് കടുത്ത തണുപ്പ്. കുറഞ്ഞ താപനില സാധാരണയേക്കാൾ 10 ഡിഗ്രി സെൽഷ്യസിനേക്കാൾ കുറവോ അതിന് തുല്യമോ ആണെങ്കിൽ കൂടിയ താപനില സാധാരണയേക്കാൾ കുറഞ്ഞത് 4.5 ഡിഗ്രിയോ ആണെങ്കിൽ അതു തണുപ്പുള്ള ദിവസമാണ്. പരമാവധി 6.5 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ സാധാരണയേക്കാൾ താഴെയായിരിക്കുമ്പോഴാണ് കടുത്ത തണുപ്പുള്ള ദിവസം.
ബന്ധപ്പെട്ട വാർത്തകൾ: G20 അജണ്ടയിൽ ഇന്ത്യയുടെ ആരോഗ്യകാര്യങ്ങൾ ഉന്നയിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി