ശീതകാലം ആരംഭിക്കുമ്പോൾ ഡൽഹിയിലെ കാലാവസ്ഥ ക്രമാനുസ്‌തമായി തണുത്തുറഞ്ഞുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ, ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയിൽ നിന്ന് മൂന്ന് നില താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7.3 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച 7.6 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില, വരുന്ന ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 346 ആയിരുന്നതിനാൽ ഡൽഹിയിലെ വായു ഗുണനിലവാരം 'Very Bad'വിഭാഗത്തിലേക്ക് താഴ്ന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) അനുസരിച്ച്, അടുത്ത കുറച്ച് ദിവസത്തേക്ക് ദേശീയ തലസ്ഥാനം വിഷ വായു ശ്വസിക്കുന്നത് തുടരും. ഡൽഹിയിലെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
IMD/IITM നൽകുന്ന ഡൈനാമിക് മോഡലും കാലാവസ്ഥാ പ്രവചനവും അനുസരിച്ച്, അടുത്ത കുറച്ച് ദിവസങ്ങളിൽ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം 'Bad' മുതൽ 'Very Bad' വിഭാഗങ്ങളുടെ ഏറ്റവും താഴ്ന്ന ഭാഗം വരെ ഏറ്റക്കുറച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. പ്രബലമായ ഉപരിതല കാറ്റ് ഡൽഹിയുടെ വടക്ക്/വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വരുമെന്ന് പ്രവചിച്ചതായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പറഞ്ഞു.
മോശം വായുവിന്റെ ഗുണനിലവാരം തുടരുന്ന സാഹചര്യത്തിൽ, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന് (GRAP) കീഴിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉപസമിതി നവംബർ 18-ന് ഒരു യോഗം ചേർന്നു, മുഴുവൻ NCR-ലെയും GRAP-ന്റെ ഘട്ടം I-ന്റെ ഘട്ടം II-ന് കീഴിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പുകമഞ്ഞ് (Smog) ദേശീയ തലസ്ഥാനത്തെ ആകാശങ്ങളിൽ വലയം ചെയ്യുന്നത് തുടരുന്നു. തിങ്കളാഴ്ച തലസ്ഥാന നഗരത്തു AQI 333 ആണ് രേഖപ്പെടുത്തിയത്. ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, നോയിഡ എന്നിവിടങ്ങളിലെ NCR ഏരിയകളിലെ AQI യഥാക്രമം 314, 283, 305, 382, 330 എന്നിങ്ങനെയാണ് രേഖപെടുത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: വിഷ വായു ശ്വസിച്ച് ഡൽഹി...