Updated on: 9 October, 2022 4:10 PM IST
തൊടുപുഴയിൽ കാര്‍ഷിക ഡ്രോണുകളുടെ പ്രദർശന-പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇടുക്കി ജില്ലയിലെ തൊടുപുഴ അഞ്ചിരി പാടശേഖരത്തിൽ കര്‍ഷകര്‍ക്കായി കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍ നിർവഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി ജെറി അധ്യക്ഷത വഹിച്ചു.

കൂടുതൽ വാർത്തകൾ: വയനാട് ജില്ലയിൽ മുള കൃഷി പരിശീലനത്തിന് തുടക്കം

പരമ്പരാഗത കൃഷിരീതികളില്‍ നിന്നും മാറി കാര്‍ഷികരംഗം സ്മാര്‍ട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാന്‍ ഡ്രോണുകള്‍ വഴി സാധ്യമാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കുറഞ്ഞ അളവില്‍ കൂടുതല്‍ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തില്‍ വിളസംരക്ഷണ ഉപാധികള്‍ പ്രയോഗിക്കുന്നതിന് ഡ്രോണുകള്‍ വഴി സാധിക്കും. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ഡ്രോണ്‍ ഉപയോഗിച്ച് കളനാശിനിയും വളവും ഉള്‍പ്പെടെയുള്ളവ തളിയ്ക്കാൻ സാധിക്കും. 

കൂടാതെ തൊഴിലാളികളുടെ ലഭ്യതക്കുറവിനും ഡ്രോണുകൾ ഒരു പരിഹാരമാണ്. തൊഴില്‍ സമയം കുറയ്ക്കുന്നതിന് പുറമേ കൂലിയിനത്തിലും ചിലവ് കുറയ്ക്കാമെന്നത് ഡ്രോണ്‍ ഉപയോഗത്തിന്റെ നേട്ടമാണ്. മാത്രമല്ല കൃഷിയിടം നിരീക്ഷിക്കുന്നതിനും ഡ്രോണുകൾ മുഖ്യമാണ്. സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം (എസ്എംഎഎം – സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകള്‍ കര്‍ഷകര്‍ക്ക് 4 മുതല്‍ 5 ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തില്‍ ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി 100 ശതമാനം സബ്‌സിഡിയോടെ കൃഷിയിടങ്ങളില്‍ പ്രദർശനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കാര്‍ഷിക മേഖലയില്‍ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സർവേ എന്നിവയില്‍ ഡ്രോണുകളുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചിരി പാടത്ത് കര്‍ഷകര്‍ക്കായി ഡ്രോണ്‍ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ. ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാന്റി ബിനോയ്, ആലക്കോട് ഗ്രാമപഞ്ചായത്തംഗം ജാന്‍സി മാത്യു, ഇടുക്കി അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അമ്പിളി, ഇളംദേശം അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍ ഡീന എബ്രഹാം, ആലക്കോട് കൃഷി ഓഫീസര്‍ ടി.ജി. ആര്യാംബ, ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. ആത്മാ പ്രൊജക്റ്റ് ഡയറക്ടര്‍ ആന്‍സി തോമസ് സ്വാഗതവും ഇടുക്കി അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍. ശൈലജ നന്ദിയും പറഞ്ഞു.

English Summary: Demonstration and training program of agricultural drones was organized in Thodupuzha Idukki
Published on: 09 October 2022, 04:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now