Updated on: 5 May, 2025 4:45 PM IST
കാർഷിക വാർത്തകൾ

1. കുരുമുളക് വിലയിൽ വൻ ഇടിവ്. സർവകാല റെക്കോഡിലേക്ക് ഉയർന്ന കുരുമുളക് വിലയാണ് വീണ്ടും ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടയിൽ കിലോഗ്രാമിന് 21 രൂപയാണ് കുറഞ്ഞത്. രണ്ടാഴ്ച മുൻപ്‌ അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 721 രൂപ വരെ എത്തിയതാണ് ഈ ആഴ്ച 698 രൂപയിലേക്ക് കൂപ്പുകുത്തിയത്. 2014-നുശേഷം 720-നുമേൽ ഉയർന്ന റെക്കോഡ് വിലയാണ് ഇപ്പോൾ വീണ്ടും കുറഞ്ഞിരിക്കുന്നത്. ഉത്തരേന്ത്യൻ വിപണിയിൽ കിലോയ്ക്ക് 690 രൂപ നിരക്കിൽ ശ്രീലങ്കൻ കുരുമുളക് സുലഭമായതിനെത്തുടർന്നാണ് വിലയിൽ ഇടിവ് ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. വില താഴുന്നത് കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു.
2. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം മേളയില്‍ കൃത്യതാ കൃഷി തത്സമയ പ്രദര്‍ശനവുമായി കൃഷി വകുപ്പ്. കാര്‍ഷികമേഖലയിലെ അതിനൂതന സാങ്കേതികവിദ്യകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും കൃഷിവകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കും. സേവനത്തില്‍ കൃഷിക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും മൊബൈല്‍ മണ്ണ് പരിശോധനാ വാനും ഉണ്ടാവും. ഇതിലൂടെ കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിച്ച് മണ്ണിന്റെ ഗുണമേന്മ തിരിച്ചറിയാനും അവസരം ഒരുക്കുന്നു. കൃഷി വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കതിര്‍ ആപ്പിനെ പരിചയപ്പെടുത്തലും കര്‍ഷകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌കും ഉണ്ടായിരിക്കുന്നതാണ്. നിര്‍മ്മിത ബുദ്ധി, റിമോട്ട് സെന്‍സിങ്, ഡാറ്റാ അധിഷ്ടിത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ച ഇന്റലിജിന്റ് ഫാം മോണിറ്ററിങ് സിസ്റ്റം പ്രദര്‍ശനവും പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
3. സംസ്ഥാനത്ത് വേനൽമഴ മാറ്റമില്ലാതെ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Department of Agriculture with high tech farming systems and precision farming exhibition... more agricultural news
Published on: 05 May 2025, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now