സുരക്ഷിതവും എന്നാൽ കൂടുതൽ നേട്ടവും ലഭിക്കുന്ന ഒരുപാട് പദ്ധതികൾ പോസ്റ്റ് ഓഫീസ് പദ്ധതികളിലുണ്ട്. അതിലൊന്നാണ് റെക്കറിങ് നിക്ഷേപം. ചെറിയ തുക വീതം നീക്കി വെച്ച് ഈ പോസ്റ്റോഫീസ് നിക്ഷേപ പദ്ധതിയിലൂടെ നല്ലൊരു തുക സമ്പാദ്യമായി വളര്‍ത്താം. ദിവസേന 100 രൂപയിൽ താഴെ നീക്കി വെച്ചാലും റെക്കറിങ് നിക്ഷേപത്തിലൂടെ 1.5 ലക്ഷം രൂപയിലധികം നേടാൻ ആകും. അഞ്ച് വര്‍ഷമാണ് റെക്കറിങ് നിക്ഷേപങ്ങളുടെ കാലാവധി. മക്കളുടെ പേരിലും അക്കൗണ്ട് തുറക്കാൻ ആകും. സ്ഥിരമായി നിക്ഷേപം നടത്തിയാൽ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോൾ തന്നെ വിവിധ ആവശ്യങ്ങൾ ലക്ഷ്യം വെച്ചുള്ള തുക സമ്പാദിക്കാം. ഇത്തരം ലഘു സമ്പാദ്യ പദ്ധതികളിൽ പണം മുടക്കുമ്പോൾ നിക്ഷേപത്തിൻെറ സുരക്ഷയെപ്പറ്റിയുള്ള ആശങ്കയും വേണ്ട.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം
75 രൂപ എങ്ങനെ 1.5 ലക്ഷം രൂപയാകും?
നിലവിൽ പോസ്റ്റോഫീസ് ആര്‍ഡിക്ക് കീഴിൽ 5.8 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മാസം കൂടുമ്പോഴാണ് പലിശ ലഭിക്കുക. മിനിമം നിക്ഷേപം 100 രൂപയാണ്. പിന്നീട് 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഒരു ദിവസം 70 രൂപ വീതം ആര്‍ഡി നിക്ഷേപത്തിനായി നീക്കി വയ്ക്കുന്ന ഒരാൾക്ക് പ്രതിമാസം 2,100 രൂപ വീതം അക്കൗണ്ടിലേക്ക് നിക്ഷേപം നടത്താൻ ആകും. ഒരു വര്‍ഷം 21,500 രൂപ വീതം നിക്ഷേപിക്കാം. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോൾ പലിശ ഇനത്തിൽ തന്നെ 20,000 രൂപയിൽ അധികം ലഭിക്കും. ഇത്ത് മൊത്തം നിക്ഷേപം 1.5 ലക്ഷം രൂപയോളമായി വളര്‍ത്തിയിട്ടുണ്ടാകും.
ലാഭകരമായ പോസ്റ്റ് ഓഫീസ് പദ്ധതി - 5 വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ
നിബന്ധനകൾ എന്തൊക്കെ?
ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റോഫീസ് റെക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ടോ ജോയിൻറ് അക്കൗണ്ടോ ഇടപാടുകാര്‍ക്ക് തുറക്കാൻ ആകും. പ്രായ പൂര്‍ത്തിയാകാത്ത മക്കളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. 10 വയസ് പൂര്‍ത്തിയായ കുട്ടികൾക്കും സ്വയം അക്കൗണ്ട് തുറക്കാം. റെക്കറിങ് നിക്ഷേപം മുടങ്ങിയാൽ പിഴ ഈടാക്കും. ഓരോ 100 രൂപയ്ക്കും ഒരു രൂപ വീതമാണ് പിഴ നൽകേണ്ടി വരിക. നാല് മാസം തുടര്‍ച്ചയായി തിരിച്ചടവ് മുടങ്ങിയാൽ അക്കൗണ്ട് മരവിപ്പിക്കും. പിന്നീട് ഇടപാടുകൾ നടത്താൻ ആകില്ല. ഇതിനു മുമ്പ് കുടിശ്ശിക തീര്‍ത്താൽ വീണ്ടും നിക്ഷേപം പുതുക്കാൻ ആകും. നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആകും. പക്ഷേ പലിശ കുറയും. ആവശ്യമെങ്കിൽ ആര്‍ഡി കാലാവധി പൂര്‍ത്തിയാക്കിയാൽ അഞ്ച് വര്‍ഷം കൂടി നിക്ഷേപം നീട്ടാം.