Updated on: 7 March, 2023 9:27 PM IST
കാർഷിക വകുപ്പ് സംസ്ഥാനതല വനിതാദിനാചരണം നാളെ കോട്ടയത്ത്

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാനതല വനിതാദിനാചരണം നാളെ (മാർച്ച് 8) കോട്ടയം സി. എസ്. ഐ  റിട്രീറ്റ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പൊതുസമ്മേളന ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ലോൺ അന്വേഷിക്കുകയാണോ? വനിതാ വികസന കോർപറേഷൻ തരും കുറഞ്ഞ പലിശയിൽ

വനിതാ സംരംഭക പ്രദർശനമേളയുടെയും കാർഷിക സെമിനാറിന്റെയും ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. സി.കെ ആശ, എം.എൽ.എ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു,  കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

 സംരംഭകപ്രദർശന മേളയും കാർഷിക പ്രദർശനവും രാവിലെ 10 മുതൽ ആരംഭിക്കും. ജില്ലയിലെ മികച്ച വനിതാ കർഷകരെയും വനിതാ സംരംഭകരെയും പൊതുസമ്മേളനത്തിൽ വച്ച് ആദരിക്കും ദേശീയ ഡിജിറ്റൽ പുരസ്‌കാരജേതാക്കളായ കോട്ടയം ജില്ലാ കളക്ടർ ഡോ പി. കെ. ജയശ്രീ, ജില്ല ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ എന്നിവരെയും ആദരിക്കും.

മികച്ച വനിതാ സംരംഭകരുടെയും വനിതാ കർഷകരുടെയും അനുഭവങ്ങൾ പങ്കുവയ്ക്കും. വനിതകളുടെ ശിങ്കാരിമേളം നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിക്കും.

English Summary: Dept of Agriculture state level women's day celebration tomorrow in Kottayam
Published on: 07 March 2023, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now