ആണവോർജ്ജ വകുപ്പിലെ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നു. 124 ഒഴിവുകളാണ് ഉള്ളത്. സയന്റിസ്റ്റ് അസിസ്റ്റന്റ്- ബി, ടെക്നീഷ്യൻ ബി, അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.amd.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സയന്റിസ്റ്റ് അസിസ്റ്റന്റ്- ബി- 36 ഒഴിവുകൾ
ടെക്നീഷ്യൻ ബി- 41 ഒഴിവുകൾ
യു.ഡി.സി- 16 ഒഴിവുകൾ
ഡ്രൈവർ- 13 ഒഴിവുകൾ
സെക്യൂരിറ്റി ഗാർഡ്- 18 ഒഴിവുകൾ
എന്നിങ്ങനെ ആകെ 124 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത
സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷിക്കാൻ ബി.എസ്.സി ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.സിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കുള്ളവർക്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദം കഴിഞ്ഞവർക്ക് യു.ഡി.ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് പാസായിരിക്കണം. ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസുമുണ്ടായിരിക്കണം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ്
സയന്റിഫിക് അസിസ്റ്റന്റ്-ബി- 200 രൂപ
ടെക്നീഷ്യൻ-ബി- 100 രൂപ
യു.ഡി.ക്ലാർക്ക്- 100 രൂപ
ഡ്രൈവർ- 100 രൂപ
സെക്യൂരിറ്റി ഗാർഡ്- 100 രൂപ
ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു
എൽ.ഡി.ടൈപ്പിസ്റ്റ് (ഡെപ്യൂട്ടേഷൻ), ലൈഫ് ഗാര്‍ഡ്, എന്നീ തസ്‌തികകളിൽ നിയമനം