Updated on: 15 June, 2023 11:54 PM IST
സമുദ്ര മത്സ്യബന്ധന മേഖലയിൽ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

കോഴിക്കോട്: സമുദ്ര മത്സ്യബന്ധന മേഖലക്ക്‌ കരുത്തേകാൻ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക, കടലിലെ മത്സ്യസമ്പത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരമുള്ള മത്സ്യം ഗുണഭോക്താക്കളിലെത്തിക്കുക അത് വഴിയുള്ള മെച്ചപ്പെട്ട വരുമാനത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക  ഉന്നമനവും സുസ്ഥിരതയും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്.

പരമ്പരാഗത മത്സ്യബന്ധന മേഖലയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള യന്ത്രവല്‍കൃത മത്സ്യബന്ധന മേഖലയ്ക്കായി സബ്‌സിഡി നിരക്കില്‍ സ്ക്വയർ മെഷ് വലകൾ, നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ഹൾ ഉള്ള ബോട്ടുകളായി മാറ്റുന്ന പദ്ധതി, യന്ത്രവല്‍കൃത യാനങ്ങളില്‍ റഫ്രിജറേഷൻ യൂണിറ്റ്, സ്ലറി, ഐസ് യൂണിറ്റ്, ബയോ ടോയ്ലറ്റ് എന്നിവ സജ്ജമാക്കുന്നതിനുമുള്ള പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കുളക്കരയിൽ പൊരിച്ച മീൻ എന്തുകൊണ്ട് കഴിക്കണം, ഇതാ 17 കാരണങ്ങൾ - eating fish 17 benefits.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി മൗണ്ടഡ് ജി.പി.എസ്, ഇൻസുലേറ്റഡ് ഐസ് ബോക്സ്‌ എന്നിവയും സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. കടലില്‍ മത്സ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത കൂട്ടാനും ഗുണനിലവാരമുളള മത്സ്യം ഉപഭോക്താക്കളിൽ എത്തിക്കാനും ഇത് വഴി സാധിക്കും.

പദ്ധതികളുടെ ഗുണഭോക്താക്കാളാകാന്‍ താല്‍പ്പര്യമുള്ള മത്സ്യത്തൊഴിലാളികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂൺ 24ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസുകളിലോ നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :  0495 -2383780.

English Summary: Dept of Fisheries with more projects in the field of marine fisheries
Published on: 15 June 2023, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now