പ്രളയത്തെ തുടർന്നു സംസ്ഥാനത്തെ പാലുൽപാദനത്തിൽ പ്രതിദിനം 65000 ലീറ്റർ വരെ കുറവുണ്ടായെന്ന് മിൽമയുടെ വിലയിരുത്തൽ. കാലിത്തീറ്റ വില വർധന കൂടിയായപ്പോൾ പാലുൽപാദനം നന്നേ കുറഞ്ഞു. .പ്രതിസന്ധിയെ തുടർന്നു പശുക്കളെ വിൽക്കാൻ കർഷകൻ ശ്രമിച്ചാൽ വാങ്ങാൻ ആളില്ലെന്നതും ഉൽപാദനത്തിനു തിരിച്ചടിയാകുന്നു.കാലിത്തീറ്റ വില വർധനയ്ക്കു നേരിയ ആശ്വാസം പകരാൻ മിൽമ കർഷകർക്കു സബ്സിഡി നൽകുന്നുണ്ടെങ്കിലും ഉൽപാദനക്കുറവിനെ പ്രതിരോധിക്കാനാവുന്നില്ല. പാൽ വില വർധിപ്പിക്കണമെന്നു മിൽമ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനം ഓണത്തിനു ശേഷമേ ഉണ്ടാകൂ.
ഓണ ദിവസങ്ങളിൽ സംസ്ഥാനത്തിനാവശ്യം പ്രതിദിനം 28 ലക്ഷം ലീറ്റർ പാൽ. പ്രളയവും ക്ഷീരമേഖലയിലെ പ്രതിസന്ധിയും.കാരണം പാലുൽപാദനം ഇടിഞ്ഞതോടെ ഓണക്കാലത്തെ ആവശ്യം നിറവേറ്റാൻ കർണാടകയുടെയും,തമിഴ്‌നാടിൻ്റെയും സഹായം തേടാനൊരുങ്ങുകയാണു മിൽമ.നിലവിൽ 12 – 13 ലക്ഷം ലീറ്ററാണ് ,സംസ്ഥാനത്തിന്റെ പ്രതിദിന പാലുപയോഗം.ഇപ്പോൾ കേരളത്തിലെ കർഷകരിൽനിന്ന് പ്രതിദിനം മിൽമയ്ക്കു സംഭരിക്കാനാകുന്നത് 11.65 ലക്ഷം ലീറ്റർ പാലാണ്. എന്നാൽ പ്രതിദിനം വരുന്ന ആവശ്യമാവട്ടെ 13.50 ലക്ഷം ലീറ്റർ. ഇരുസംസ്ഥാനങ്ങളിൽനിന്നും ലഭിക്കുന്ന 2 ലക്ഷം ലീറ്റർ പാലുപയോഗിച്ചാണ് ഈ കുറവു പരിഹരിക്കുന്നത്. ഓണത്തിനു മിൽമ പ്രതീക്ഷിക്കുന്നത് 16 ലക്ഷം ലീറ്റർ പാലിന്റെ വിൽപനയാണ്. ഓണത്തിന്റെ തലേ ദിവസങ്ങളിലാണ് ആവശ്യകത കുതിച്ചുയരുന്നത്.lഇതു മുൻകൂട്ടിക്കണ്ട് ആവശ്യമായ പാൽ ലഭ്യക്കാനുള്ള സംവിധാനങ്ങളാണു മിൽമ ഒരുക്കുന്നത്.കർണാടകത്തിൽ നിന്നാകും ഓണക്കാലത്തു കൂടുതൽ പാൽ സംഭരിക്കുക.