Updated on: 17 November, 2023 12:45 PM IST
ക്ഷേമപെൻഷൻ വിതരണം തുടങ്ങി; 1 മാസത്തെ കുടിശിക നൽകും

1. കേരളത്തിൽ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു. 1 മാസത്തെ കുടിശികയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 684 കോടി 29 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. 51 ലക്ഷത്തോളം പേർക്ക് അർഹമായ പെൻഷൻ മുടങ്ങിയിട്ട് 4 മാസമായി. വിതരണം നവംബർ 26നകം പൂർത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് പെൻഷൻ ലഭിക്കാൻ അർഹരായവർക്ക് നിലവിൽ 6,400 രൂപയാണ് ലഭിക്കാനുള്ളത്. നവംബര്‍ എട്ടിന് ഒരു മാസത്തെ കുടിശിക നല്‍കുമെന്ന് ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ തുക സമാഹരിക്കാനാകാതെ വന്നതോടെ മസ്റ്ററിങ് പൂര്‍ത്തിയാക്കാൻ സാധിച്ചിരുന്നില്ല.

കൂടുതൽ വാർത്തകൾ: ഭാവി സുരക്ഷിതം; നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം

2. സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ വായ്പക്കാരാക്കി മാറ്റരുതെന്ന് ഹൈക്കോടതി. കർഷകരെ ബാങ്കുകൾ വായ്പക്കാരായി കാണരുതെന്നും നെല്ലിന്റെ പണം നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നെല്ല് സംഭരിച്ച വകയിൽ സർക്കാരിൽ നിന്നും തുക ലഭിക്കാനായി ഒരുകൂട്ടം കർഷകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കർഷകരല്ല, മറിച്ച് തങ്ങളാണ് വായപയെടുക്കുന്നത് സപ്ലൈക്കോ അറിയിച്ച സാഹചര്യത്തിൽ ആരാണ് വായ്പക്കാരൻ എന്നതിൽ വ്യക്തത വരുത്തണമെന്ന് സപ്ലൈകോയ്ക്ക് കോടതി നിർദേശം നൽകി.

3. ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നവംബർ 18ന് പരിശീലനം നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കർഷകർ 0494-2962296 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.

4. സംസ്ഥാനത്ത് റബ്ബർ കർഷക സബ്സിഡി അനുവദിച്ചു. 1 ലക്ഷത്തിലേറെ കർഷകർക്ക് ഒക്ടോബർ വരെയുള്ള തുകയാണ് അനുവദിച്ചതെന്ന് ധനമന്ത്രി ബാലഗോപാൽ അറിയിച്ചു. റബ്ബർ ബോർഡ് അംഗീകരിച്ച ലിസ്റ്റിലുള്ള എല്ലാ കർഷകർക്കും മുഴുവൻ തുകയും ലഭിക്കും. സ്വാഭാവിക റബ്ബറിന് വില കുറയുന്ന സാഹചര്യത്തിലാണ് റബ്ബർ ഉൽപാദന സബ്സിഡി അനുവദിക്കുക.

English Summary: Disbursement of welfare pension started in kerala 1 month dues will be paid
Published on: 17 November 2023, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now