Updated on: 16 April, 2024 8:34 PM IST
ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

തൃശ്ശൂർ: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി.

എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ ഉദ്യോഗസ്ഥരുടെയും പിന്തുണ വേണമെന്നും ജില്ലാ കളക്ടര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. മികച്ചരീതിയില്‍ പരിശീലനം നടത്തിയ പരിശീലകരെ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ അഭിനന്ദിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ സംവദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിന്റെ തൃശ്ശൂര്‍ സെന്റ്. മേരീസ് കോളേജിലെ പരിശീലനകേന്ദ്രവും ഫെസിലിറ്റേഷന്‍ സെന്ററും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിന്റെ തൃശ്ശൂര്‍ ടൗണ്‍ഹാളിലെ പരിശീലനകേന്ദ്രത്തിലും ഫെസിലിറ്റേഷന്‍ സെന്ററിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി.

Thrissur: District Collector VR Krishna Teja, who is also an election officer, visited the centers where the second phase of training for the officials assigned for election work in Thrissur Lok Sabha constituency and assessed the progress.

The District Collector appealed to the officials participating in the training to work together and seek the support of all the officials for the smooth completion of the election. District Collector VR Krishna Teja appreciated the trainers who conducted the training in an excellent manner. The District Collector interacted with the officials who participated in the training. Necessary instructions were given to the officers in charge.

District Collector visited the training Center and Facilitation Center at St. Mary's College, Thrissur, Ollur Assembly Constituency, Training Center and Facilitation Center at Town Hall, Thrissur, Vadakancherry Assembly Constituency.

English Summary: District Collector visited the training centers
Published on: 16 April 2024, 08:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now