Updated on: 31 August, 2021 7:21 PM IST
വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീട്ടുനമ്പറിന് അപേക്ഷ നല്‍കാം

സ്വന്തമായി വീടെന്നത് എല്ലാവരുടെയും മനസ്സിലെ സ്വപ്‌നം തന്നെയാണ്. വീടു പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വൈദ്യുതി, വെളളം, ഗ്യാസ് കണക്ഷന്‍ തുടങ്ങി പിന്നെയുമുണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍.

എന്നാല്‍ ഇതിനെല്ലാം ഇറങ്ങുന്നതിന് മുമ്പായി ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വീട്ടുനമ്പറിന് അപേക്ഷ നല്‍കാം.

എവിടെ അപേക്ഷിക്കണം ?

നിങ്ങളുടെ വീട് ഉള്‍പ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പരിധിക്കുളളിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വീട്ടുനമ്പറിനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയ്‌ക്കൊപ്പം വീടിന്റെ അംഗീകൃത പ്ലാനും ഹാജരാക്കണം.

വീട്ടുനമ്പര്‍ എപ്പോള്‍ കിട്ടും ?

നിങ്ങളുടെ വീടിന്റെ പ്ലാനില്‍ സൂചിപ്പിച്ച ചട്ടങ്ങളെല്ലാം പാലിച്ചാണോ വീട് നിര്‍മ്മിച്ചതെന്ന് പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികൃതര്‍ പരിശോധിക്കും. പരിശോധനയില്‍ കുഴപ്പങ്ങളൊന്നും ഇല്ലെന്ന് തെളിഞ്ഞാല്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുളളില്‍ നടപടികളെല്ലാം പൂര്‍ത്തിയായി നിങ്ങള്‍ക്ക് വീട്ടുനമ്പര്‍ അനുവദിക്കും.

രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നെങ്കില്‍ ?

വീട്ടില്‍ ഒരു കുടുംബം മാത്രമാണ് താമസിക്കുന്നതെങ്കില്‍ ഒരു നമ്പര്‍ മതിയാകും. എന്നാല്‍ ഇരുനിലകളിലായി രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നെങ്കില്‍ അങ്ങനെയല്ല. രണ്ടാമത്തെ വീടിന് ബ്രാക്കറ്റില്‍ നമ്പരിടും. അതുപോലെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കാലിത്തൊഴുത്തോ മറ്റോ ഉണ്ടെങ്കിലും വീട്ടുനമ്പരിന്റെ ബ്രാക്കറ്റില്‍ മറ്റൊരു നമ്പര്‍ ഇടും.  

വീട്ടുനമ്പറിന്റെ പ്രാധാന്യം ?

നിങ്ങള്‍ക്ക് വൈദ്യതി, വെളളം, ഗ്യാസ് കണക്ഷനുകള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ വീട്ടുനമ്പര്‍ കൂടിയേ തീരൂ. അതുപോലെ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ വീട്ടുനമ്പര്‍ ആയതിന് ശേഷം മാത്രമെ ഇതിനുളള അപേക്ഷ നല്‍കാന്‍ സാധിക്കൂ.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/never-forget-these-things-if-you-are-planning-to-bulid-a-house/

English Summary: do you know the procedures for getting house number
Published on: 31 August 2021, 07:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now