. നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ ഒരു സ്വത്ത് എന്നത് വീടും പറമ്പും ആയിരിക്കും.
അതിന് നമ്മൾ നികുതിയും അടയ്ക്കുന്നുണ്ടാവും , എന്നാൽ നികുതി അല്ലാതെ നമ്മുടെ പറമ്പ് വെച്ച് പണം ഇങ്ങോട്ട് ലഭിച്ചു തുടങ്ങിയത് കിസാൻ സമ്മാൻ നിധിയിൽ നിന്നായിരുന്നു, അത് നമുക്ക് എല്ലാവർക്കും ഏറെ ആശ്വാസകരമായ കാര്യം ആണ്. എന്നാൽ ഇപ്പോൾ നവംബർ മാസം മുതൽ പുതിയ നല്ല കുറച്ചു കാര്യങ്ങൾ വന്നെത്തിയിരിക്കുന്നു,
അതിൽ ആദ്യത്തേത് എല്ലാവരും അറിഞ്ഞത് പോലെ ഭൂമി കാർഡ് വരുന്ന വിവരമാണ്, പിന്നെയുള്ളത് ആധാരം രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ്, ഇനി വരുന്ന സംവിധാനമുപയോഗിച്ച് എവിടെയും നമുക്ക് ഇഷ്ടമുള്ള രജിസ്ട്രാർ ഓഫീസുകളിൽ അതുപോലെതന്നെ തിരക്ക് കുറവുള്ളതും നല്ല സേവനങ്ങൾ ലഭിക്കുന്ന രജിസ്ട്രാർ ഓഫീസിൽ നിന്ന് ആധാരങ്ങൾ രജിസ്റ്റർ ചെയ്യാം. കൂടാതെ ഇനി എല്ലാ രേഖകളും ഡിജിറ്റലൈസ്ഡ് കൂടി ആക്കുവാൻ പോവുകയാണ്, വർഷങ്ങളായുള്ള രേഖകൾ ഡിജിറ്റലൈസ് ചെയ്യുകയാണ് We can register the affidavits at our preferred registrar's office as well as from the registrar's office which is less crowded and provides better services. And now all the documents are going to be digitized and the documents for years are going to be digitized. ഈ മൂന്നു വിവരങ്ങളും സ്വന്തമായി ഭൂമിയും വീടും ഉള്ളവർക്ക് സന്തോഷകരമായ കാര്യങ്ങളാണ്.
ഇതുവഴി ആർക്കും ഭൂമി സംബന്ധമായ തട്ടിപ്പു നടത്താൻ കഴിയില്ല. ഭൂരേഖകൾ എല്ലാം ഡിജിറ്റൽ രേഖയാക്കി മാറ്റാൻ പോവുകയാണ്. പ്രോപ്പർട്ടി കാർഡ് എന്നാണ് ഇതിനു പറയുക. ഈ കാർഡ് സ്വന്തമായി കഴിഞ്ഞാൽ പിന്നീട് എല്ലാ കാര്യങ്ങൾക്കും ഈ രേഖ ഒരു ആധികാരിക രേഖയായി ഉപയോഗിക്കാം. ഭൂമി സ്വന്തമായി ഉണ്ട് എന്നതിന് തെളിവാണ് ഈ കാർഡ്. ഡിജിറ്റൽ രേഖയായതുകൊണ്ടു എപ്പോൾ വേണമെങ്കിലും എവിടെ വച്ചും ഇത് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം.
അതുപോലെ തന്നെ ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിലും മാറ്റം വരുത്തി. ഇനി മുതൽ എവിടെ വേണമെങ്കിലും നമുക്ക് ഭൂമി രജിസ്റ്റർ ചെയ്യാം. ഏതു തിരക്ക് കുറഞ്ഞ നല്ല സേവനങ്ങൾ കിട്ടുന്ന രജിസ്റ്റർ ഓഫീസുകളിൽ പോയി രജിസ്റ്റർ ചെയ്യാം. ടോക്കൺ എടുത്തു നമുക്ക് നല്ല സേവനം ലഭ്ക്കും എന്ന് അറിവുള്ള രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുമൂലം ചില തിരക്കേറിയ രജിസ്റ്റർ ഓഫീസുകളിലെ തിരക്ക് കുറയുകയും അതുവഴി അഴിമതി കുറയ്ക്കുകയും ചെയ്യാം.
2017 നു മുൻപുള്ള എല്ലാ ആധാരങ്ങളും ഡിജിറ്റൽ ആയി സൂക്ഷിക്കാൻ കഴിയും. അതിനാൽ നമുക്ക് ആവശ്യമുള്ള സമയങ്ങളിൽ ആധാരങ്ങൾ പണം നൽകി ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. അതുപോലെ ആധാരം എഴുതാനായി മറ്റാളുകളെ സമീപിക്കേണ്ട കാര്യമില്ല. വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആളുകളെ ഉദ്ദേശിച്ചു പത്തൊൻപതോളം മാതൃകകൾ സംസ്ഥാന രജിസ്ട്രറേൻ വകുപ്പിന്റെ വെബ്സൈറ്റിൽ ഉണ്ട്. വെബ്സൈറ്റ് ലെ ഡൗൺലോഡ് ഡോക്യുമെന്റ് ലിങ്ക് തുറന്നു നമ്മുക്ക് യോജിക്കുന്ന ആധാരങ്ങളുടെ മാതൃക പി ഡി എഫ് ആക്കി ഡൗൺ ലോഡ് ചെയ്തു അതിൽ വേണ്ട കാര്യങ്ങൾ പൂരിപ്പിച്ചതിനു ശേഷം രജിസ്ട്രറേൻ ഓഫ്‌സിലെത്തി നമ്മുടെ രജിസ്ട്രറേഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിയും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എന്ത് കൊണ്ടാണ് ഗ്രോബാഗിലെ കൃഷി എല്ലാവരും സ്വീകരിക്കുന്നത്?