വായ്പ എടുക്കാനായി തുനിയുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു ഭയമാണ് എത്ര രൂപയടച്ചാലും പലിശയിലേക്കാണ് എല്ലാം പോകുന്നത്. മുതലിലേക്ക് കുറഞ്ഞ തുകയാണ് അടയുന്നത് . എന്നാൽ ഈ ഭയത്തിന് എന്തെങ്കിലും സത്യമുണ്ടോ എന്ന് മനസ്സിലാക്കിയിട്ടുണ്ടോ?
ഇതിൽ ഒട്ടും വാസ്തവമില്ല എന്ന് വേണം പറയാൻ. കാരണം 20 വർഷം കൊണ്ട് തീരുന്ന ഒരു വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക 20,140 ആണെന്നിരിക്കട്ടെ .
7.5% പലിശയിൽ 25 ലക്ഷം രൂപയാണ് 20 വർഷത്തേക്ക് എടുത്ത ഭവന വായ്പ. ആദ്യ മാസ തിരിച്ചടവിൽ 15,625 രൂപ പലിശ ഇനത്തിലും ശേഷിക്കുന്ന 4515 മുതലിലേക്കുമാണ് വരവ് വയ്ക്കുന്നത്.
അതിന്റെ അടുത്തമാസം മുതലിൽ നിന്നും 4515 രൂപ കുറഞ്ഞ വകയിൽ ആ കുറഞ്ഞ തുകയുടെ പലിശയാണ് എടുക്കുക.
ഇത്രയും കാര്യം മനസ്സിലാക്കാൻ ഒരുപാട് വിദ്യാഭ്യാസം വേണമെന്നില്ല. മുതലിലേക്കു എത്ര കുറഞ്ഞ തുക ചെന്നാലും ആതുക കുറച്ച ലോൺ എമൗണ്ടിനുള്ള പലിശയാണ് എടുക്കുക.
അങ്ങനെ ഓരോ മാസവും ബാങ്കുകൾ എടുക്കുന്ന പലിശ കുറഞ്ഞും കൂടുതൽ അടവ് തുക ലോണിലേക്ക് അടയുകയും ചെയ്യും. അങ്ങനെ 12 വർഷം മുതൽ അടവ് തുകയുടെ മുക്കാൽ ഭാഗവും ലോൺ എമൗണ്ടിലേക്കാണ് പോകുന്നത്.
അങ്ങനെ തിരിച്ചടവിന്റെ പകുതിയിൽ ഏറെയും മുതലിലേക്ക് പോകും.ഓർക്കുക മുടങ്ങാതെ അടച്ചാൽ കൃത്യ സമയത്തിന് മുൻപ് തന്നെ വായ്പ തീരും.