തിരുവനന്തപുരം: നബാര്‍ഡ് കേരള റീജിയന്റെ ചീഫ് ജനറല്‍ മാനേജരായി ഡോ. ജി ഗോപകുമാരന്‍ നായര്‍ ചുമതലയേറ്റു. ജാര്‍ഖണ്ഡ് സംസ്ഥാന സിജിഎമ്മായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക രംഗത്ത് മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം പൂജപ്പുര സ്വദേശിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ.നായര്‍ കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്
ബന്ധപ്പെട്ട വാർത്തകൾ: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
1996-ല്‍ നബാര്‍ഡില്‍ സാമ്പത്തിക വിദഗ്ധനായി ചേര്‍ന്ന ഡോ. നായര്‍, നബാര്‍ഡിനും അതിന്റെ അനുബന്ധ സ്ഥാപനമായ നാബ്കോണ്‍സിനും വേണ്ടി 90-ലധികം ഫീല്‍ഡ് അധിഷ്ഠിത പഠനങ്ങള്‍ നടത്തി. നബാര്‍ഡിന്റെ ചെന്നൈയിലെ റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസ്, മുംബൈ, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഡെവലപ്മെന്റ് മാനേജരായും പ്രവര്‍ത്തിച്ച അദ്ദേഹം ഡെവലപ്മെന്റ് ബാങ്കിംഗ് രംഗത്ത് വിപുലമായ അനുഭവസമ്പത്തുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആടിനും കോഴിക്കും നബാർഡ് സബ്‌സിഡി
കാര്‍ഷിക വായ്പ, കേന്ദ്ര ഗവണ്‍മെന്റിന്റെ പലിശ ഇളവ് പദ്ധതി, കാര്‍ഷികോല്‍പ്പന്നങ്ങള്‍, കാര്‍ഷിക നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നബാര്‍ഡ് അദ്ദേഹത്തിന്റെ 12 പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.