Updated on: 26 May, 2022 7:36 AM IST
DRDO Recruitment 2022

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന തീയതി അനുസരിച്ച് ഡിഫൻസ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂർ-342 011 (രാജസ്ഥാൻ) എന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ജൂൺ 13. 14. 15 തീയതികളിലായിട്ടാണ് അഭിമുഖം. ആകെ ഒഴിവുകളുടെ എണ്ണം 3 ആണ്. പരമാവധി പ്രായം 35 വയസ്.

ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ഗ്രൂപ്പ് ബി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

DRDO റിക്രൂട്ട്‌മെന്റ് 2022 ഫെലോഷിപ്പിന്റെ കാലാവധി 2 വർഷം. നിയമങ്ങൾക്കനുസൃതമായി എച്ച്ആർഎയും മെഡിക്കൽ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ. SC/ST/PH വിഭാഗക്കാർക്ക് 5 വർഷം വരെയും OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷം വരെയും പ്രായത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നു. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അംഗീകൃത അധികൃതർ നൽകുന്ന അസൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഐ.ബി.പി.എസിലെ, റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

കെമിസ്ട്രി/ഫിസിക്‌സ്/മെറ്റീരിയൽ സയൻസിൽ പിഎച്ച്‌ഡി അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരിചയം. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയും എല്ലാ ഡിഗ്രി/അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ/മാർക്ക് ഷീറ്റ്/എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  സമ്പൂർണ്ണ ബയോഡാറ്റയും അഭിമുഖത്തിനായി കൊണ്ടുപോകണം. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2022)

സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ നിലവിലെ തൊഴിൽ ദാതാവ് നൽകുന്ന NOC ഹാജരാക്കണം.

English Summary: DRDO Recruitment 2022: Walk-in-Interview for Research Associate posts
Published on: 26 May 2022, 07:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now