കുതിച്ച് ഉയരുന്ന സവാള വിലയ്ക്ക് മുന്നിൽ ഒരു ബദൽ മാർഗവുമായി വ്യാപാരികൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന സംസ്കരിച്ച് ഉണക്കിയ സവാള ഇപ്പോൾ കേരളത്തിലെ വിപണിയിലും സാന്നിധ്യമറിയിക്കുകയാണ്.അരിഞ്ഞ് ഡ്രയറിൽ ഉണക്കിയെടുത്ത സവാള.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗത്തിലുണ്ടാ യിരുന്നുവെങ്കിലും കേരളത്തിൽ പ്രിയമില്ലായിരുന്നു.
സവാള വില കിലോഗ്രാമിന് 120 രൂപ വരെയായതോടയായിരുന്നു മഹാരാഷ്‌ട്രയിൽനിന്നും മറ്റും ഇതു വീണ്ടുമെത്തിയത്. വില കിലോഗ്രാമിന് 170 രൂപ.വെള്ളത്തിലിട്ടു മൂന്നു മണിക്കൂർ കുതിർന്നുകഴിയുമ്പോൾ മൂന്നു കിലോഗ്രാം പച്ചസവാളയുടെ പൊലിമയുണ്ടാകുമെന്ന് ഹോട്ടലുടമകൾ പറയുന്നു. വെള്ളം വാർന്നശേഷം അരച്ച് ഉപയോഗിക്കാം.120 മുതല്‍ മുകളിലോട്ടാണ് ചില്ലറ വില്‍പനശാലകളിലെ സവാള വില. ചെറിയ ഉള്ളിയുടെ വില 140 കടന്നു. വില കൂടുന്നതിനൊപ്പം സവാളക്ക് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.