വായുവില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിച്ചു ടാങ്കിലാക്കി കുപ്പികളില്‍ വില്‍പ്പന നടത്തുന്ന പദ്ധതിക്ക് സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി.യന്ത്രങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല, മാലിന്യങ്ങള്‍ ഒട്ടുമില്ല, വളരെയേറെ സുരക്ഷിതവും ആരോഗ്യത്തിന് അത്യുത്തമവുമായ മേഘദൂത് എന്ന പേരിട്ടിരിക്കുന്ന ഈ വെള്ളത്തിന്റെ ഉല്‍പ്പാദനം പരിസ്ഥിതിക്ക് പൂര്‍ണ്ണമായും അനുകൂലമായതാണെന്നാണ് കേന്ദ്ര ജലവിഭവമന്ത്രാലയം അവകാശപ്പെടുന്നത്.
അന്തരീക്ഷവായുവില്‍നിന്നും പിടിച്ചെടുക്കുന്ന ജലകണങ്ങള്‍ കൂളിംഗ് ചേമ്ബര്‍ വഴി തണുപ്പിച്ച ശേഷം പലതവണ ശുദ്ധീകരിക്കപ്പെടുകയും അള്‍ട്രാവയലറ്റ് സിസ്റ്റം മുഖേന കുടിക്കാന്‍ ഉപയോഗയോഗ്യ മാക്കുകയുമാണ് ചെയ്യുന്നത്. ദിവസം 1000 ലിറ്ററാണ് ഇപ്പോഴത്തെ ആട്ടോമാറ്റിക് വാട്ടര്‍ ജനറേറ്ററിന്റെ ഉല്‍പ്പാദനക്ഷമത.ഒരു പ്രത്യേക സംവിധാനം വഴി യന്ത്രത്തിലേക്കെത്തിക്കുന്ന വായു ശുദ്ധീകരിക്കപ്പെടും. ശുദ്ധീകരിക്കപ്പെട്ട വായു പിന്നീട് കൂളിംഗ് ചേമ്ബറിലൂടെ കടത്തിവിടുന്നതോടെ ദ്രാവകരൂപത്തിലാകുകയാണ്. ശുദ്ധീകരിച്ച വെള്ളം തുള്ളികളായി സംഭരണിയിലേക്കെത്തിച്ചേരും.വെള്ളം ശുദ്ധീകരിച്ച് കുപ്പികളിലാക്കി കച്ചവടം ചെയ്യുന്ന സ്ഥിരം രീതികളില്‍ നിന്നും വ്യത്യസ്തമായി, വിവിധ ഘട്ടങ്ങളിലൂടെ, വായുവില്‍ നിന്നും ജലം ശേഖരിച്ചാണ് ശുദ്ധമായ വെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്.കുപ്പിയുള്‍പ്പെടെ ഒരു ലിറ്റര്‍ വെള്ളത്തിന് 8 രൂപയാണ് വില. കുപ്പികൊണ്ടുചെന്നാല്‍ 5 രൂപയും. ഗ്ളാസ്സില്‍ വെള്ളം വില 1 രൂപയാണ്. നിര്‍മ്മാണത്തിനായി വെള്ളത്തിന്റെ ഒരു സ്രോതസ്സും ആവശ്യമില്ലാത്ത ഈ ടെക്നോളജി എല്ലാ കാലാവസ്ഥയ്ക്കും യോജിച്ചതാണെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്.