കേരളത്തിലെ പാടങ്ങളിൽ മരുന്ന് തളിക്കാൻ ഡ്രോൺ സാങ്കേതിക വിദ്യയുമായി കൃഷിവകുപ്പ്. ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിയിൽ ജൈവമാർഗത്തിലൂടെ രോഗ-കീട നിയന്ത്രണം, സസ്യപോഷണം എന്നിവ സാധ്യമാക്കുന്ന ‘അഗ്രോ ഡ്രോൺ പദ്ധതി’യാണ് സംസ്ഥാനത്ത് തുടക്കമിടുന്നത്.
കോൾപ്പാടങ്ങളിൽ രണ്ട് സീസൺ കൃഷിചെയ്യാൻ ലക്ഷ്യമിടുന്ന ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായാണ് ഡ്രോൺ സാങ്കേതികവിദ്യ ആദ്യം പ്രയോജനപ്പെടുത്തുക. തൃശ്ശൂർ കോൾപ്പാടങ്ങളിൽ 30-ന് ഇതിന്റെ ഉദ്ഘാടനം നടത്തും.ഡ്രോൺ ഉപയോഗിച്ച് 30 ലിറ്റർ വരെ മരുന്ന് ഒരേസമയം തളിക്കാം. മരുന്നുമായി ആകാശത്തുയർന്ന് കൃത്യമായ ഇടങ്ങളിൽ മാത്രം തളിക്കുന്ന നിർമിതബുദ്ധിയുള്ള വലിയ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.
വിദൂരനിയന്ത്രണ സംവിധാനമുള്ളതിനാൽ നാല് കിലോമീറ്റർ വരെ പറന്ന് തളിക്കാൻ ശേഷിയുള്ളവയുണ്ട്. കൃത്യമായി മേഖല അടയാളപ്പെടുത്തിയാൽ മരുന്ന് ഒട്ടും നഷ്ടമാകില്ല. ഒരു ദിവസം 35 ഏക്കർ വരെ ഒറ്റ ഡ്രോൺകൊണ്ട് തളിക്കാനാകും.
വിദൂരനിയന്ത്രണ സംവിധാനമുള്ളതിനാല്‍ നാല് കിലോമീറ്റര്‍ വരെ പറന്ന് തളിക്കാന്‍ ശേഷിയുള്ളവയുണ്ട്. കൃത്യമായി മേഖല അടയാളപ്പെടുത്തിയാല്‍ മരുന്ന് ഒട്ടും നഷ്ടമാകില്ല. ഒരു ദിവസം 35 ഏക്കര്‍ വരെ ഒറ്റ ഡ്രോണ്‍കൊണ്ട് തളിക്കാനാകും.എത്ര ദൂരത്ത് പോകണമെന്നും എവിടെ, എത്ര ഉയരത്തില്‍ പറക്കണമെന്നുെമല്ലാം ചിപ്പില്‍ രേഖപ്പെടുത്തിവെച്ചാല്‍ അതേപോലെ ചെയ്യും. പാടവരമ്പുകളുടെ വീതിയും അളവും കൃത്യമായി രേഖപ്പെടുത്തിയാല്‍ അവിടെ തളിക്കാതെ മരുന്ന് ലാഭിക്കാം.