Updated on: 4 December, 2020 11:18 PM IST

രാജ്യത്തെ കശുവണ്ടി ഉത്‌പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഒമ്പതു ശതമാനം ഇടിവ് രേഖപ്പെടുത്തി.ഉത്‌പാദനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയെങ്കിലും പ്രളയവും കാലാവസ്ഥ വ്യതിയാനവും ഉത്‌പാദനത്തെ ബാധിച്ചു.7.43 ടൺ ഉത്‌പാദനമാണ് കഴിഞ്ഞ വർഷം നടന്നത്.2017 -2018 സാമ്പത്തിക വർഷം 8.17 ടൺ ആയിരുന്നു ഉത്‌പാദനം .കശുവണ്ടി കയറ്റുമതിയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. വിയറ്റ്നാമിനാണ് ഒന്നാം സ്ഥാനം .

മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ കശുവണ്ടി കയറ്റുമതി ചെയ്യുന്നത് .2.15 ടൺ കശുവണ്ടിയാണ് മഹാരാഷ്ട്രയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.ആന്ധ്ര പ്രദേശ് , കർണാടക , എന്നെ സംസ്ഥാനങ്ങൾക്കാണ് രണ്ടും ,മൂന്നും സ്ഥാനങ്ങൾ. കേരളത്തിന്റെ സ്ഥാനം അഞ്ചാമതാണ് . പ്രളയവും, കേരളത്തിലുണ്ടായ കാലാവസ്ഥ മാറ്റവും ഉത്‌പാദനത്തെ കാര്യമായി ബാധിച്ചു .രാജ്യത്ത് ഉത്പാദനം ഉണ്ടെങ്കിലും ആവശ്യമായ കശുവണ്ടി രാജ്യത്ത് ഉത്‌പാദിപ്പിക്കുന്നില്ല.ഐവറി കോസ്റ്റ്, ഘാന എന്നി രാജ്യങ്ങളിൽ നിന്ന് ഇന്ത്യ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. വിയറ്റ്നാം,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് ഉത്‌പാദകർക്ക് തിരിച്ചടിയായിട്ടുണ്ട്.

English Summary: Drop in cashew production
Published on: 17 October 2019, 02:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now