Updated on: 10 March, 2023 10:42 AM IST
Due to rainfall deficiency Himachal's 15 to 30% rabi crops destroyed

ഹിമാചൽ പ്രദേശിൽ നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ റാബി വിളകൾക്ക് സാരമായ നാശം വരുത്തി, 2,857.78 ലക്ഷം രൂപയുടെ പരമാവധി നഷ്ടം ഹമിർപൂർ ജില്ലയിൽ ഉണ്ടായതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ഫീൽഡ് ഓഫീസർമാരുടെ റിപ്പോർട്ട് അനുസരിച്ച്, 4,01,853 ഹെക്ടറിൽ 85,538.20 ഹെക്ടർ സ്ഥലത്തെ വിളകൾ അപര്യാപ്തമായ മഴ മൂലം നശിച്ചു. സംസ്ഥാനത്തെ ബിലാസ്പൂർ, ഹാമിർപൂർ, മാണ്ഡി, ഷിംല, സിർമൗർ എന്നീ അഞ്ച് ജില്ലകളിലെ റാബി വിളകളുടെ 33 ശതമാനം വരെ നശിച്ചു.

കിന്നൗർ, ലാഹൗൾ, സ്പിതി എന്നീ ആദിവാസി മേഖലകളൊഴികെ സംസ്ഥാനത്തെ 12 ജില്ലകളിലായി 9,462 ലക്ഷം രൂപയുടെ മൊത്തം കൃഷിനാശം ഇതുവരെ കണക്കാക്കിയതായി കൃഷിവകുപ്പിന്റെ വക്താവ് അറിയിച്ചു. ബാക്കിയുള്ള അഞ്ച് ജില്ലകളിൽ കൃഷിനാശം 33 ശതമാനത്തിൽ താഴെയാണെന്ന് അവർ കൂട്ടിച്ചേർത്തു. മഴ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലാണ് കാലാവസ്ഥാ അനിശ്ചിതത്വം നാശം വിതച്ചത്. മഴയില്ലാത്തതിനാൽ ഗോതമ്പ്, ബാർലി, പീസ് എന്നിവയുടെ വിളകൾ പൂർണമായും നശിച്ചതായി അദ്ദേഹം പറഞ്ഞു. 

ജലസേചനത്തിനായി കർഷകർ പൂർണമായും മഴയെ ആശ്രയിച്ചിരുന്ന പ്രദേശങ്ങളെയാണ്, ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സംസ്ഥാന കൃഷി ഡയറക്ടർ രാജേഷ് കൗശിക് പറഞ്ഞു. കർഷകർ അവരുടെ വിളകൾ ശ്രദ്ധിക്കണമെന്നും, വിളകൾ പൂർണമായി നശിച്ചുപോകാതെ സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കാർഷിക വിദഗ്ധരുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ സംസ്ഥാനത്ത് മൊത്തത്തിൽ 36 ശതമാനവും മാർച്ച് 1 മുതൽ മാർച്ച് 8 വരെ 84 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി, അതേസമയം 2022 ഡിസംബറിൽ, ഹിമാചലിൽ മഴക്കമ്മി 100 ശതമാനമായിരുന്നു എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വിപണിയിൽ കടുകിനു വിലയിടിയുന്നു...

English Summary: Due to rainfall deficiency Himachal's 15 to 30% rabi crops destroyed
Published on: 10 March 2023, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now