വോൾവറിൻ ലൂബ്രിക്കൻ്റുകളുടെ പരിസരത്ത് ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ STIHL ഇന്ത്യയുടെ വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തി. കുറ്റവാളികളായവരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
STIHL എണ്ണയുടെ ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് STIHL ഇന്ത്യ ലീഗൽ ടീം അധികൃതർക്ക് പരാതി നൽകി. റെയ്ഡിൽ എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിനിടെ വിൽപ്പനയ്ക്ക് തയ്യാറാക്കിയ 10 കാർട്ടൻ ഡ്യൂപ്ലിക്കേറ്റ് ഓയിലുകളും, അസംസ്കൃത വസ്തുക്കളായ കാലി പാത്രങ്ങൾ, സ്റ്റിക്കറുകൾ, എന്നിവ പോലീസ് റെയ്ഡിൽ പിടിച്ചെടുത്തു. പോലീസ് കേസെടുക്കുകയും എഫ്.ഐ. ആർ ഇടുകയും ചെയ്തിട്ടുണ്ട്.
STIHL ഇന്ത്യയുടെ സ്പെയർ, ചെയിനുകൾ, മറ്റ് ആക്സറികൾ എന്നിങ്ങനെയുള്ള വ്യാജ ഉത്പ്പന്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് STIHL ഇന്ത്യ അറിയിച്ചു. കേരളത്തിലെ STIHL ഷോറൂമുകളിൽനിന്നും മാത്രം ഉപകരണങ്ങൾ വാങ്ങുവാൻ ശ്രദ്ധിക്കണമെന്നും, ജാഗ്രത പുലർത്തണമെന്നും അവർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് +91 6235 78 1030, അല്ലെങ്കിൽ +91 9202 78 1030 എന്ന നമ്പറിലേക്കോ വിളിക്കാവുന്നതാണ്.
മെയിൽ ഐഡി: stihl@teamyjg.com
വെബ്സൈറ്റ്: www.teamyjg.com