ഏലക്കായുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയാണ് 2019 കടന്ന് പോയത്.2020 ജനുവരി ആദ്യം ശരാശരി ഏലക്കായുടെ വില 4000 രൂ.കവിഞ്ഞിരുന്നു. 2018ൽ ശശാശരി വില 1000 രൂപയിൽ താഴെയായിരുന്നു. അറബ് _ അമേരിക്കൻ രാജ്യങ്ങളിലെ ഡിമാന്റ്, ഉയർന്ന ആഭ്യന്തര ഉപഭോഗം എന്നിവ വില വർധനവിന് കാരണമായി.ഏലം കർഷകരിൽ പ്രതീക്ഷയും, ഉത്സാഹവും, കൃഷിയോടുള്ള താല്പര്യവും ഇതോടെ വർധിച്ചു. തരിശുകിടന്ന ഭൂമിയിലാകെ ഏലം കൃഷി വ്യാപിപ്പിച്ചു. ഏലം പുനരുദ്ധാരണ കൃഷിക്ക് ഇന്ത്യൻ സ്പൈസസ് ബോർഡ് ധനസഹായം പ്രഖ്യാപിച്ചതും, മുടങ്ങി കിടന്ന ഏലം രജിസ്ട്രേഷൻ(സി.ആർ) പുനരാരംഭിച്ചതും കർഷകർക്ക് ആശ്വാസമായി. ജനുവരി ആദ്യം ഉണ്ടായിരുന്ന വില ക്രമേണ താഴുവൻ തുടങ്ങി.
ലോകരാജ്യങ്ങളെ വിഴുങ്ങിയ കോവിഡ് 19ന്റ വ്യാപനമാണ് ഇതിന് കാരണമായത്. അവസാനം ലേലം നടന്ന മാർച്ച് 19 ന്റെ ഉയർന്ന വില 3198 രൂ-ഉം ശരാശരി വില 2360 രൂപയും ആയിരുന്നു.( 2020 ജനുവരി 3ന് നടന്ന ലേലത്തിൽ ഇത് യഥാക്രമം4186 രൂ- 3862 രൂആയിരുന്നു.) രാജ്യത്ത് പടർന്ന് പിടിച്ച മഹാമാരിയെ തുടർന്ന് കഴിഞ്ഞ 2 മാസക്കാലമായി ഏലം ലേലം നടക്കുന്നില്ല. കർഷകരിൽ നിന്നും പരമാവധി 1800 രൂപ നിരക്കിലാണ് കച്ചവടക്കാർ ഏലക്ക വാങ്ങുന്നത്. വില കൂടുതൽ പ്രതീക്ഷിച്ച് പല കർഷകരും ചരക്ക് സ്റ്റോക്ക് ചെയ്തിരിക്കുകയാണ്.