സമൂഹമാധ്യമങ്ങളിൽ പരമാവധി ലൈക്കും ഷെയറും ഫോളോവേഴ്സിനെയും സമ്പാദിക്കുക എന്നതായിരുന്നു ലോക്ക് ഡൗണിലെ ട്രെൻഡ്. ഇതുപോലെ ആകർഷകമായ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ നിങ്ങൾക്കും വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതുപയോഗിച്ച് പണം സമ്പാദിക്കാനുള്ള ഒരു സുവർണ അവസരമാണ് പരിചയപ്പെടുത്തുന്നത്.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സുള്ളവര്‍ക്ക് വീട്ടിലിരുന്ന് മികച്ച വരുമാനം സ്വന്തമാക്കാം. ബ്ലോഗർമാർ, യൂട്യൂബർമാർ എന്നിവരെപ്പോലെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ഫോളോവേഴ്സുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം.
ഫോളോവേഴ്സും മാനദണ്ഡങ്ങളും
ഇൻസ്റ്റഗ്രാമിൽ 1K മുതൽ 100K വരെ ഫോളോവേഴ്സുള്ളവര്‍ക്ക് അക്കൗണ്ട് ഉപയോഗിച്ച് വരുമാനം നേടാം. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവിധ കമ്പനികളുടെ ഉത്പന്നങ്ങളും പ്രൊമോകളും ഷെയർ ചെയ്താണ് വരുമാനം ഉണ്ടാക്കുന്നത്. ഫാഷൻ, ഭക്ഷണം, സൗന്ദര്യം, ഫിറ്റ്‌നസ് തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖലകളിലെ കമ്പനികളുടെ ഉത്പന്നങ്ങളും പ്രമോകളും ഷെയര്‍ ചെയ്യണം. ഫോളോവേഴ്സ് കൂടുതലുള്ളത് അനുസരിച്ച് അധിക വരുമാനവും ലഭിക്കുന്നു. ഫാഷൻ, വസ്ത്രങ്ങൾ, ഫിറ്റ്നസ്, ബ്യൂട്ടി ഹാഷ്ടാഗുകളിൽ കിടിലൻ ചിത്രങ്ങളും ഉത്പന്ന വിവരങ്ങളും ഇതുപോലെ പങ്കുവയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
ഇത്തരത്തിൽ പ്രമോഷനുകളിലൂടെ സെലിബ്രിറ്റികൾക്ക് മാത്രമല്ല പണം സമ്പാദിക്കാനാകുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാരനും ഒരു ഇൻസ്റ്റഗ്രാമും അത്യാവശ്യത്തിന് ഫോളോവേഴ്സും ഉണ്ടെങ്കിൽ 1000 രൂപയിലധികം സ്വന്തമാക്കാനാകുന്നു.
നിങ്ങളുടെ ഇൻസ്റ്റാഗ്രാം ബ്രാൻഡ്, പോസ്റ്റുകളുടെ നിലവാരം, പ്രേക്ഷകർ എന്നിവ പരിഗണിച്ചാണ് ബ്രാൻഡ് പ്രമോഷനിൽ നിന്നുള്ള വരുമാനം നിശ്ചയിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ വലുപ്പത്തിനെ പോലെ തന്നെ അതിൽ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളുടെ വിശ്വാസ്യതയും പ്രേക്ഷകരുടെ ഇടപെടലും ബ്രാൻഡകൾ വിലയിരുത്തും.
ഫാഷൻ രംഗത്ത് താൽപ്പര്യമുള്ള ഒരാൾ ഫാഷൻ ഉത്പന്ന കമ്പനികളുടെ പ്രോമോയിൽ ഭാഗമാകാം. ഫിറ്റ്നസ് രംഗത്താണ് താൽപ്പര്യമെങ്കിൽ ഫിറ്റ്നസ് ഉത്പന്ന കമ്പനികളുമായി ടൈ അപ്പ് ഉണ്ടാക്കുക. ഈ ബ്രാൻഡുകളുടെ സ്പോൺസേര്‍ഡ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിലൂടെയാണ് വരുമാനം നേടാനാകുന്നത്.
ഓരോ പോസ്റ്റിനും നിശ്ചിത തുക നൽകും. പ്രൊമോഷൻ കൂടാതെ, ഇതിലൂടെ ഉത്പന്നങ്ങൾ വിൽക്കാൻ സാധിച്ചാൽ കമ്മീഷനും ലഭിക്കുന്നതാണ്.
ഒരു പാർടൈം ജോലി പോലെ മികച്ച സമ്പാദ്യം ലഭിക്കാനുള്ള ഈ സാധ്യത ഉപയോഗിച്ച് നിരവധി പേര്‍ നല്ല വരുമാനം നേടുന്നുണ്ട്.
എങ്ങനെ തുടങ്ങാം?
ബ്രാൻഡുകളുമായി ബന്ധപ്പെടുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇതിനായി ചില കമ്പനികൾക്ക് നേരിട്ട് പ്രപ്പോസൽ സമര്‍പ്പിക്കണം. അതുമല്ലെങ്കിൽ ഇൻഫ്ലുവൻസര്‍ മാര്‍ക്കറ്റ് പ്ലേസുകളുടെ സഹായത്തോടെ അവസരങ്ങൾ നേരിട്ട് ലഭിക്കും.
5000 ഫോളോവേഴ്സ് ഉള്ളവര്‍ക്ക് ഗ്രേപ്‌വൈൻ എന്ന ഇൻഫ്ലുവൻസര്‍ മാര്‍ക്കറ്റ്, അല്ലെങ്കിൽ ഇൻഡഹാഷ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ വിവിധ ബ്രാൻഡുകളെ സമീപിക്കാം. എന്നാൽ, വിശ്വാസ്യകരമായ മാര്‍ക്കറ്റ് പ്ലേസുകളും ബ്രാൻഡുകളുമാണ് പ്രമോഷനായി തെരഞ്ഞെടുക്കേണ്ടത് എന്നതും ശ്രദ്ധിക്കണം.