ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ വിവിധ തസ്തികളിലെ ഒഴിവിലേയ്‌ക്ക് നിയമനം നടത്തുന്നു. ജി.ഡി.എം.ഒ (GDMO) ഉൾപ്പടെയുള്ള തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 22ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇ.സി.ആറിന്റെ ഔദ്യോഗിക വെബ്സൈറ്റായ ecr.indianrailways.gov.in ൽ നൽകിയിട്ടുണ്ട്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഓർത്തോപീഡിയേഷ്യൻ, ഫിസിഷ്യൻ, ജി.ഡി.എം.ഒ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഓർത്തോപീഡിയേഷ്യൻ- 1 ഒഴിവ്
ഫിസിഷ്യൻ- 2 ഒഴിവുകൾ
ജി.ഡി.എം.ഒ- 2 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റരുടെ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
പാറ്റ്നയിലെ ഇ.സി.ആർ സെൻട്രൽ കം സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രിയിൽ വെച്ചായിരിയ്ക്കും അഭിമുഖം നടക്കുക. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണറായി ചേരാൻ ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഫോർമാറ്റിൽ അഭിമുഖം നടക്കുന്ന ദിവസം രാവിലെ 10 മണി വരെ അപേക്ഷിക്കുക. അപേക്ഷയൊടാപ്പം നിശ്ചിത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സമർപ്പിക്കണം. വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ കൈയിൽ അസൽ സർട്ടിഫിക്കറ്റുകൾ കരുതണം.
ബിഎസ്എഫിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം