ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജനുവരി 31ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂലൂടെ ആയിരിക്കും നിയമനം. ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. അഭിമുഖം 31ന് രാവിലെ 11 മണിക്ക് നടക്കും. അഭിമുഖം നടക്കുന്ന സ്ഥലം വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒന്നിലധികം ദിനം നടത്താനും സാധ്യതയുണ്ട്.
കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്, ജി.ഐ.എസ് എക്‌സ്പർട്ട്, ഐറ്റി മാനേജർ, എന്നി തസ്തികകളിൽ ഒഴിവുകൾ
ഒഴിവുകൾ
നഴ്സിംഗ് സൂപ്രണ്ടന്റ്- 7 ഒഴിവുകൾ,
ഫാർമസിസ്റ്റ്- 1 ഒഴിവ്,
എന്നിങ്ങനെ ആകെ 8 ഒഴിവുകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
നഴ്സിംഗ് സൂപ്രണ്ടന്റ്- മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സ് പഠിച്ചിരിക്കണം. ഇതിനൊപ്പം സർട്ടിഫൈഡ് നഴ്സ് ആൻഡ് മിഡ്വൈഫറി ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടാവണം.
ഫാർമസിസ്റ്റ്- പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഷയം പഠിക്കുകയും ഫാർമസിയിലുള്ള 2 വർഷത്തെ ഡിപ്ലോമയുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാവണം.
പ്രായപരിധി
നഴ്സിംഗ് സൂപ്രണ്ടന്റ്- 20 വയസിനും 40 വയസിനും ഇടയിൽ പ്രായം
ഫാർമസിസ്റ്റ്- 20 വയസിനും 35 വയസിനും ഇടയിൽ പ്രായം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായാണ് നിയമനം നടത്തുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാനും സാധ്യതയുണ്ട്.