കർഷകരുടെ അഭിവൃദ്ധക്കായി വിവിധ പദ്ധതികളിലൂടെയും സേവനങ്ങളിലൂടെയും സംരഭങ്ങളിലൂടെയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹായമെത്തിക്കുന്നു. കാർഷിക വൃത്തികൾ കൂടുതൽ സാധൂകരിക്കുന്നതിനും അനായാസമാക്കുന്നതിനുമായി കൃഷിയിൽ യന്ത്രവൽക്കരണം നടത്തേണ്ടതും അനിവാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Pashu Kisan Credit Card: 60,000 രൂപ സാമ്പത്തിക സഹായം ലഭിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?
എന്നാൽ സാധാരണക്കാരായ കർഷകർക്ക് അടുക്കാൻ കഴിയാത്ത തരത്തിൽ വിപണിയിൽ കാർഷിക യന്ത്രങ്ങൾക്ക് ഉയർന്ന വിലയാണ്. ഇത്തരം സാഹചര്യങ്ങളിൽ അവർ കടമെടുത്തും അല്ലെങ്കിൽ വാടകയ്ക്കും യന്ത്ര സാമഗ്രിഹികൾ വാങ്ങുന്നു.
ഇത് കർഷകർക്ക് ചെലവ് വർധിപ്പിക്കുന്നു. എന്നാൽ കർഷകരുടെ ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും മറികടക്കാൻ കാർഷിക യന്ത്രങ്ങൾക്ക് കേന്ദ്ര സർക്കാർ വലിയ നിരക്കിൽ സബ്‌സിഡി അനുവദിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മാസം തോറും 5000 രൂപ പെന്‍ഷന്‍; കർഷകർക്ക് കൈത്താങ്ങായി കേരള സർക്കാരിന്റെ പുതിയ പദ്ധതി
ഇതിൽത്തന്നെ എടുത്തുപറയേണ്ടതാണ് കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ധനസഹായം നൽകിവരുന്നു എന്നത്. ഡ്രോണുകൾ ഉപയോഗിച്ചാൽ കർഷകർക്ക് അവരുടെ കൃഷി കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നത് ഉറപ്പാണ്. ഇവയുടെ വിലയാണ് കൃഷിക്കാരെ അലട്ടുന്നതെങ്കിൽ, അതിന് പ്രതിവിധിയായി കാർഷിക യന്ത്ര പരിശീലന-പരിശോധനാ സ്ഥാപനങ്ങൾ, ICAR ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സംസ്ഥാന കാർഷിക സർവകലാശാലകൾ എന്നിവയിൽ നിന്ന് 100 ശതമാനം വരെയോ അതുമല്ലെങ്കിൽ 10 ലക്ഷം രൂപ വരെ ഗ്രാന്റുകളും നൽകുന്നുണ്ട്.
ഡ്രോണുകൾ മാത്രമല്ല, ട്രാക്ടറും കൃഷിയിൽ അത്യധികം പ്രാധാന്യമർഹിക്കുന്നുണ്ട്. എന്നാൽ വിപണിയിൽ ഇതിന്റെ വില വളരെ കൂടുതലാണ്. എങ്കിലും കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബാങ്കുകൾ വായ്പ നൽകുന്നു. അതായത്, ട്രാക്ടറിനായി ലോൺ എടുക്കണമെങ്കിൽ, ട്രാക്ടർ ലോണിന്റെ എല്ലാ വിശദാംശങ്ങളും ലഭിക്കുന്നതിന് കർഷകർക്ക് അടുത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖ സന്ദർശിക്കാവുന്നതാണ്.
ഇതിന് പുറമെ, കാർഷിക യന്ത്രങ്ങൾ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന തരത്തിൽ സർക്കാർ കാലാകാലങ്ങളിൽ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിലൊന്നാണ് രാഷ്ട്രീയ കൃഷി വികാസ് യോജന(RKVY).
രാഷ്ട്രീയ കൃഷി വികാസ് യോജന- RKVY ( Rashtriya Krishi Vikas Yojana- RKVY)
സാമ്പത്തിക പ്രവർത്തനത്തിന്റെ അടിസ്ഥാന ക്ഷേമമായി കൃഷി സൃഷ്ടിക്കുക എന്നതാണ് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പ്രാഥമിക ലക്ഷ്യം. 2007ലാണ് മോദി സർക്കാർ അധിക കേന്ദ്ര സഹായ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന അവതരിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം
വിള പരിപാലനം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ ബന്ധനം എന്നിവയെല്ലാം RKVYയുടെ പരിധിയിൽ വരുന്നു. മണ്ണിന്റെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും കൂടാതെ, ഓർഗാനിക്- ബയോ കമ്പോസ്റ്റുകൾ എന്നിവയെല്ലാം രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, ഈ പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റൊരു മുഖ്യമേഖലയാണ് കാർഷിക യന്ത്രവൽക്കരണം.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് സന്തോഷവാർത്ത! കർഷകർക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്‌ത് ഗവണ്മെന്റ്
4 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ രാഷ്ട്രീയ കൃഷി വികാസ് യോജന കർഷകരെ അനുവദിക്കുന്നു. ഇതിനുപുറമെ, കസ്റ്റം ഹയറിംഗ് സെന്ററിൽ നിന്ന് കർഷകർക്ക് കാർഷിക ഉപകരണങ്ങൾക്ക് സബ്‌സിഡി നൽകുന്നുമുണ്ട്.