പത്തനംതിട്ട: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിന് കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ച കര്‍ഷകമിത്ര ഇക്കോഷോപ്പിന്റെ ഉദ്ഘാടനം ഇടത്തിട്ട ജംഗ്ഷനു സമീപം നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
ഇവിടെനിന്നും ലഭ്യമാകുന്ന സേവനങ്ങള്‍: കര്‍ഷകന്റെ ഉത്പന്നങ്ങള്‍ യാതൊരു ചെലവുമില്ലാതെ ഇവിടെ വച്ച് വിപണനം നടത്താം. കര്‍ഷകര്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള സൗകര്യം. കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണവും വിപണനവും. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനവും വാടകയ്ക്ക് ലഭ്യമാക്കലും. മേല്‍ത്തരം വിത്തുകള്‍, തൈകള്‍ എന്നിവ ലഭ്യമാക്കല്‍. കൃഷിക്ക് ആവശ്യമായ രാസവളങ്ങള്‍, ജൈവവളങ്ങള്‍, കീടനാശിനികള്‍ എന്നിവ.
കൊടുമണ്‍ റൈസ്, കൊടുമണ്‍ ഹണി, കൊടുമണ്‍ രുചീസിന്റെ വിവിധ ഉത്പന്നങ്ങള്‍, ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപ്പൊടി, വിവിധതരം ഉപ്പേരികള്‍ തുടങ്ങിയ കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം.
കെഎഫ്പിസി ചെയര്‍മാന്‍ എ.എന്‍. സലിം അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീനാപ്രഭ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ. വിപിന്‍കുമാര്‍, സി. പ്രകാശ്, രതീദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. രാജു, ലിസി റോബിന്‍സ്, കെഎഫ്പിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. അനിരുദ്ധന്‍, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജോയിസി കെ. കോശി, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ എസ്. ആദില തുടങ്ങിയവര്‍ പങ്കെടുത്തു.