Updated on: 17 July, 2025 4:41 PM IST
കാർഷിക വാർത്തകൾ

1. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 - 2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2024 - 2025 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവരും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 70 ശതമാനവും അതിൽ കൂടുതലും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച എസ്.സി / എസ്.ടി വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാവുന്നതാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 30-ാം തീയതി വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോം www.agriworkersfund.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, (സർക്കാർ / എയ്ഡഡ് സ്ഥാപനമാണോ എന്നറിയുന്നതിന്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.

2. കോട്ടയം ഇരയില്‍ക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് ജൂലൈ 21 മുതൽ ഓഗസ്റ്റ് ഒന്നു വരെ പത്തു ദിവസത്തെ ക്ഷീരോത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂലൈ 21-ാം തീയതി രാവിലെ 10 മണിക്ക് ക്ഷീരപരിശീലനകേന്ദ്രത്തിൽ എത്തി 135 രൂപ നൽകി രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് 0481-2302223, 9446533317, 9633991641 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ രാത്രി അതിതീവ്ര മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇന്ന് രാത്രി റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഞായറാഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Educational assistance for children of agricultural workers; Apply now.... more agricultural news
Published on: 17 July 2025, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now