പഞ്ചാങ്കപ്പോരിന്റെ വിധി നാളെ അറിയാം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ചയാണ്. ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഫലമാണ് നാളെ പ്രഖ്യാപിക്കുന്നത്. നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തീരദേശമേഖല കൂടിയായ ഗോവയിലുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വാശിയേറിയ, കനത്ത പോരാട്ടമായിരുന്നു അരങ്ങേറിയത്. ബിജെപിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആംആദ്മി പാർട്ടിയുമെല്ലാം ശക്തമായ ജനപിന്തുണയാണ് ഈ സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതും.
ബന്ധപ്പെട്ട വാർത്തകൾ: 2022-23 ബജറ്റ്: കാർഷിക വായ്‌പകൾ കേന്ദ്ര സർക്കാർ ഉയർത്തിയേക്കും
വോട്ടെണ്ണൽ നാളെ; കണ്ണുകളെല്ലാം ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക്
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വിവിപാറ്റുകളിൽ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളിൽ തന്നെ സൂചനകൾ അറിയാൻ കഴിയും.
ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കുമെന്നും സൂചനയുണ്ട്. പഞ്ചാബ് ഒഴികെ ബാക്കിയുള്ള നാല് സംസ്ഥാനങ്ങളിലും നിലവിൽ അധികാരത്തിലുള്ള ബിജെപി ഭരണത്തുടര്‍ച്ച നിലനിര്‍ത്തുമോ എന്നതും നാളത്തെ ഫലം വന്നുതന്നെ അറിയണം. അതേ സമയം, കോൺഗ്രസിന്റെ സ്ഥിതിയും പരിതാപത്തിലാണ്. കാരണം, പഞ്ചാബിലെ ഭരണം നഷ്‌ടപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ദേശീയ രാഷ്‌ട്രീയത്തിലെ ഭാവിയും അനിശ്ചിതാവസ്ഥയിലാകും.
യുപിയിൽ ഇത് സെമി ഫൈനൽ പോരാട്ടം
2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രോമോയാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പെന്ന് പറയാം. അതിനാൽ തന്നെ ബിജെപി ഉത്തർ പ്രദേശിൽ വാഴുമോ എന്നതിലും രാജ്യത്തിന് അതിയായ ആകാംക്ഷയുണ്ട്. അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി സംസ്ഥാനത്തെ പ്രചരണം കൊഴിപ്പിച്ചിരുന്നു. കർഷക സമരം ഉൾപ്പെടെയുള്ളവ ഇവിടത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കൈയിൽ പണമില്ലെങ്കിലും ബിസിനസ് തുടങ്ങിക്കോളൂ... കൈത്താങ്ങായി ESS
അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാ യുപിയിൽ 403 മണ്ഡലങ്ങളിലായി ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്.
പഞ്ചാബിലെ വിധിയെഴുത്തും വളരെ നിർണായകമാണ്. പഞ്ചനദികളുടെ നാട്ടിൽ കോൺഗ്രസ് തുടരുമോ അതോ ആംആദ്മി പാർട്ടി തൂത്തുവാരുമോ എന്നതും നാളെ അറിയാം. ടൂറിസ്റ്റുകളുടെ സ്വന്തം ഗോവയിലേക്കും രാജ്യത്തിന്റെ കണ്ണുകൾ ആകാംക്ഷയോടെ എത്തുന്നു. 2017ലെ തിരിച്ചടി ഗോവയിൽ വീണ്ടും ആവർത്തിക്കരുതെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
മണിപ്പൂരിൽ കോൺഗ്രസിന് വീണ്ടും പടിക്ക് പുറത്തുനിൽക്കേണ്ടി വരുമോ എന്നതാണ് സംശയം.
നിലവിൽ ഭരണത്തിലുള്ള ബിജെപിയും ശക്തമായ പോരാട്ടമാണ് ഇവിടെ കാഴ്ചവച്ചത്. കോൺഗ്രസ് മുന്നേറ്റമാണോ ബിജെപി തംരഗമാണോ ഉത്തരാഖണ്ഡിലെന്നതും നാളെ വിധിയാകും.
ബന്ധപ്പെട്ട വാർത്തകൾ: നാലു വര്‍ഷം കൊണ്ട് പാല്‍ ഉൽപ്പാദനത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി