ഒരുതവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻ.ആദ്യഘട്ടമായി ജൂൺ ഒന്നുമുതൽ വിമാനത്തിനകത്ത് പ്ലാസ്റ്റിക് സ്ട്രോ പൂർണമായും നിരോധിച്ചു. ഇപ്പോൾ പരിസ്ഥിതിസൗഹൃദ സ്ട്രോകളാണ് യാത്രക്കാർക്ക് നൽകുന്നത്.
ഓഗസ്റ്റ് മുതൽ പ്ലാസ്റ്റിക് ബാഗുകളും ഒഴിവാക്കും. വിമാനത്തിനകത്തുനിന്ന് യാത്രക്കാർ സാധനങ്ങൾ വാങ്ങുമ്പോൾ കടലാസുകൊണ്ടുള്ള സഞ്ചിയിയാവും ഇനിമുതൽ ലഭിക്കുക.
English Summary: Emirates airlines is avoiding use of plastics
Published on: 19 June 2019, 12:06 IST