കുമാരകം കായലിലെ ആമ്പൽ വസന്തം സഞ്ചാരികൾക്ക് ആസ്വദിക്കാം.ഉത്തരവാദിത്ത ടൂറിസം മിഷനാണു സഞ്ചാരികളെ ക്ഷണിക്കുന്നത്..ഇന്നു മുതല്‍ കാഴ്ചകള്‍ കാണാന്‍ കുമരകത്തേക്കു വരാം. 50 ശിക്കാര വള്ളങ്ങള്‍ ഒരുക്കിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ ക്ഷണം. വേമ്പനാട് കായലിലെ ചീപ്പുങ്കല്‍ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പൽ കാഴ്ച്ച.
എക്കല്‍ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞതാണ് ആമ്ബല്‍ വളരാന്‍ കാരണം. ഈ ഭാഗത്ത് ഓളം തല്ലല്‍ കൂടുതല്‍ ഇല്ലാത്തതും ആമ്പൽ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമായി. ആമ്പലിനു സമീപത്തു വിവിധ ഇനം പക്ഷികളെയും കാണാം. സെപ്റ്റംബറില്‍ ആരംഭിച്ച ആമ്ബല്‍ സീസണ്‍ ഡിസംബര്‍ പകുതി വരെയാണ്. ∙
വഴി ഇങ്ങനെ
കോട്ടയം- കുമരകം റോഡിലെ കവണാര്‍ പാലത്തിനു സമീപമുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫിസിനു സമീപത്തു നിന്നാണു ശിക്കാര വള്ളങ്ങള്‍ പുറപ്പെടുന്നത്. കര മാര്‍ഗം പോകുന്നവര്‍ക്കു കുമരകം റോഡിലെ ചീപ്പുങ്കല്‍ പാലത്തിനു പടിഞ്ഞാറു മാലിക്കായല്‍ച്ചിറ റോഡിലൂടെ കായല്‍ തീരം വരെ എത്താം. ഇവിടെ നിന്നാല്‍ ആമ്ബല്‍ കാഴ്ച പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയില്ല. വള്ളത്തിലെ യാത്രയാണു സൗകര്യപ്രദം.
2 പേര്‍ക്ക് മാത്രമായി ശിക്കാര വള്ളത്തില്‍ പോകാം. നിരക്ക് 900 രൂപ (പ്രഭാത ഭക്ഷണം സൗജന്യം) 10 പേര്‍ ഒരുമിച്ച്- ഒരാള്‍ക്ക് 100 രൂപ വീതം. 10 മുതല്‍ 50 പേര്‍ വരെ- 1700 രൂപ.