യുവാക്കളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനായി‘എന്‍ലൈറ്റ് 2020’ എന്ന പേരില്‍ കവടിയാര്‍ ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭകത്വ വികസന കോണ്‍ക്ലേവ് സമാപിച്ചു. വി.കെ പ്രശാന്ത് എം.എല്‍.എ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു.പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതിലൂടെ പുതിയ വിപണി സാധ്യതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് യുവാക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു. ആശയ ഉത്പന്ന പ്രദര്‍ശനത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും എം.എല്‍.എ നിര്‍വഹിച്ചു.ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി., ഐ.ടി.ഐ., ഐ.ടി.സി., പോളിടെക്‌നിക്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ്.കോൺക്ലേവിൽ പങ്കെടുത്തത് . 60 സ്റ്റാളുകളിലായി കരകൗശല ഉത്പന്നങ്ങൾ മുതൽ റോബോട്ടുകൾ വരെയുള്ള വൈവിധ്യമാർന്ന സംരംഭക സാധ്യതയുള്ള ഉത്പന്നങ്ങളാണ് വിദ്യാർഥികൾ ഒരുക്കിയത്.
വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് എന്റർപ്രണേഴ്‌സ് െഡവലപ്‌മെന്റ് ക്ലബ്ബുകൾ. ഈ വർഷം മുതലാണ് സംരംഭകത്വ വികസന ക്ലബ്ബുകളുടെ സംസ്ഥാനതല കോൺക്ലേവിൽ പങ്കെടുക്കുന്നത്.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. സുരേഷ്, ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.