എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്യുറൻസ് കോർപ്പറേഷനിൽ (ESIC) വിവിധ തസ്തികകളിലായി 3000 ത്തിലധികം ഒഴിവുകൾ. അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC), സ്റ്റെനോഗ്രാഫർ, മൾട്ടീ ടാസ്കിംഗ് സ്റ്റാഫ് (MTS) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 28 വിവിധ മേഖലകളിലും ആസ്ഥാനമായ ഡൽഹിയിലുമായിരിക്കും നിയമനം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്യുറൻസ് കോർപ്പറേഷൻറെ ഔദ്യോഗിക വെബ്സൈറ്റായ esic.nic.in ൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒഴിവുകളുടെ ഒഴിവുകൾ
കേരളത്തിൽ മാത്രമായി 130 ഒഴിവുകളാണുള്ളത്.
അപ്പർ ഡിവിഷൻ ക്ലാർക്ക്- 66 ഒഴിവുകൾ,
സ്റ്റെനോഗ്രാഫർ- 4,
എം.ടി.എസ്- 60 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമെ നിശ്ചിത ടൈപ്പിംഗ് വേഗതയുമുണ്ടായിരിക്കണം. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എം.ടി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി
യു.ഡി.സി, സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസിനും 27 വയസിനും ഇടയിലാണ്. 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എം.ടി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാം.
അവസാന തീയതി
ഫെബ്രുവരി 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഓരോ തസ്തികയിലേക്കുമുള്ള തെരഞ്ഞെടുപ്പ് രീതി വ്യത്യസ്തമാണ്. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇത് വിശദമായി മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കുക.