രാജ്യത്തെ സ്ഥലങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പര്‍ വരുന്നു. 14 അക്ക UID നമ്പര്‍ അടുത്ത വര്‍ഷത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
Land Record Database പിന്നീട് റവന്യൂ കോടതി രേഖകളുമായും ബാങ്ക് രേഖകളുമായും ആധാർ നമ്പറുകളുമായും സംയോജിപ്പിക്കുമെന്നാണ് സൂചന.
2008-ൽ ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് നവീകരണ പദ്ധതിയുടെ (ഡിഎൽആർഎംപി) ഭാഗമായി ആണ് പദ്ധതി. ഇതു പലതവണ നീട്ടി വെച്ചിരുന്നു. കഴിഞ്ഞയാഴ്ച ലോക്സഭയിൽ സമർപ്പിച്ച പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിലാണ് ഈ പദ്ധതി മുന്നോട്ട് വെച്ചത്.
ഭൂമിയുടെ ലാൻഡ് ഐഡൻറിഫിക്കേഷൻ നമ്പര്‍ 10 സംസ്ഥാനങ്ങളിൽ ഇതോടകം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ലാൻഡ് റിസോഴ്‍സസ് വകുപ്പ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 2022 മാര്‍ച്ചോടെ പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ലാൻഡ് റിസോഴ്‍സസ് വകുപ്പ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 2022 മാര്‍ച്ചോടെ പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഭൂമി തട്ടിപ്പുകൾ തടയാനും ഈ രംഗത്തെ ഇടപാടുകൾ ശുദ്ധീകരിക്കാനും പ്രത്യേക ഐഡി നമ്പര്‍ സഹായകരമാകും. ഒഡിഷയിൽ കഴിഞ്ഞയാഴ്ച പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നാഷണൽ ജനറിക് ഡോക്യുമെൻറ് രജിസ്ട്രേഷൻ സിസ്റ്റം, യുഎൽപിഎൻ, കോടതിയെ ഭൂമിയുടെ രേഖകളുമായി ബന്ധിപ്പിക്കുക,ആധാർ നമ്പറിനെ ഭൂമി രേഖകളുമായി സംയോജിപ്പിക്കുക തുടങ്ങി വിവിധ പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്..ഇതിനുള്ള സമയ പരിധി 2023-24 വരെ നീട്ടണമെന്ന് വകുപ്പ് പാര്‍ലമെൻററി സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

പദ്ധതി പ്രകാരം യുഎൽപിഎൻ വഴി ഭൂമി രേഖകളുമായി ആധാർ ബന്ധിപ്പിക്കുന്നതിന് ഒരു റെക്കോർഡിന് 3 രൂപ ചിലവ് വരും. ഓരോ ജില്ലയിലും ഒരു ആധുനിക ലാൻഡ് റെക്കോർഡ് റൂം സൃഷ്ടിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഒരു ജില്ലയിലെ റെക്കോര്‍ഡ് റൂമിന് മാത്രം 50 ലക്ഷം രൂപ ചെലവ് വന്നക്കും.എന്തായാലും ഇതുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം