Updated on: 23 February, 2021 9:17 AM IST
cow

ക്ഷീരവികസന വകുപ്പിൻറെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകരുടെയും കുടുംബങ്ങളുടെയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിഭാവന ചെയ്ത ക്ഷീര സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ക്ഷീരവികസന വകുപ്പ് നോടൊപ്പം സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, മേഖലാ ക്ഷീരോൽപാദക സഹകരണ യൂണിയനുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത സംരംഭം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പ് പങ്കാളികൾ. ക്ഷീരകർഷകർ, ക്ഷീരസംഘം ജീവനക്കാർ എന്നിവർക്ക് പദ്ധതിയിൽ അംഗമാകാവുന്നതാണ്. ആരോഗ്യ സുരക്ഷ, അപകട ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് ഗോ സുരക്ഷ എന്ന് പോളിസികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ഷീരകർഷകൻ, ജീവിതപങ്കാളി, 25 വയസ്സ് വരെ അവിവാഹിതരായ കുട്ടികൾ, മാതാപിതാക്കൾ,ക്ഷീര ജീവനക്കാർ എന്നിവർക്ക് ആരോഗ്യസുരക്ഷ പോളിസിയിൽ ചേരാവുന്നതാണ്.

The Dairy Consolation Scheme was initiated to ensure the social security of dairy farmers and their families by including it in the annual plan of the Dairy Development Department. The scheme is being implemented as a joint venture with the Dairy Development Department, State Dairy Welfare Board, Regional Dairy Co-operative Unions and Dairy Co-operative Societies. United India Insurance Company and Life Insurance Corporation are the operating partners of the scheme. Dairy farmers and dairy workers can join the scheme. The policies include health insurance, accident insurance and life insurance. Dairy farmers, spouses, unmarried children up to the age of 25, parents and dairy workers can join the health insurance policy. Dairy farmers up to the age of 80 are covered by insurance

80 വയസ്സുവരെ പ്രായമായ ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇവരുടെ മാതാപിതാക്കൾക്ക് പ്രായ പരിധി ബാധകമല്ല. ഒരുലക്ഷം രൂപ വരെ ചികിത്സ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ ക്ഷീരകർഷകർക്ക് അപകടം അംഗമാവാം. പരമാവധി ഒരു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. 18 വയസ്സു മുതൽ 60 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു നൽകുന്നു. ഗോ സുരക്ഷാ പദ്ധതിയിൽ അമ്പതിനായിരം രൂപ മുതൽ 20,000 രൂപവരെ കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു വർഷമാണ് കാലാവധി

പ്രീമിയം തുകയിൽ 50 ശതമാനം വരെ ധനസഹായം അനുവദിക്കും. 2021 മാർച്ച് 10 വരെ ക്ഷീര സംഘങ്ങൾ മുഖേന ഓൺലൈൻ ആയി ഈ പദ്ധതിയിൽ അംഗമാകാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന സർവീസ് യൂണിറ്റുമായോ ഏറ്റവും അടുത്തുള്ള ക്ഷീര സംഘമായോ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന തലത്തിൽ 9496450432, 9446376988 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

English Summary: Everything you need to know about the Comprehensive Dairy Farmer Insurance Plan
Published on: 23 February 2021, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now