Updated on: 4 December, 2020 11:20 PM IST

കർഷകരുടെ ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്തിരിക്കുന്നത്. ഇതിനായി കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഈ കാർഷിക പദ്ധതികൾ കൃഷിക്കാർക്ക് വളരെ പ്രയോജനകരവുമാണ്. എന്നാൽ, അതിൻറെയെല്ലാം ഗുണം ലഭിക്കുന്നതിന് കർഷകർ ഈ പദ്ധതികളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ കർഷകർക്കായി ഏറ്റവും ഉപയോഗപ്രദവും ജനപ്രിയവുമായ ചില സർക്കാർ പദ്ധതികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Mantri Kisan Samman Nidhi Yojana)
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജന രാജ്യത്തെ കർഷകർക്ക് പ്രയോജനപ്പെടുന്നതിനായുള്ള ഒരു പദ്ധതിയാണ്. വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവ വാങ്ങുന്നതിന് 6,000 രൂപ ധനസഹായം നൽകിയാണ് പദ്ധതി കർഷകരെ സഹായിക്കുന്നത്. സ്കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിശദാംശങ്ങൾക്കനുസരിച്ചാണ് പേയ്‌മെന്റ് റിലീസ് ചെയ്യുന്നത്.For more details check www.pmkisan.gov.in/

പ്രധാൻ മന്ത്രി കിസാൻ മന്ദൻ യോജന (PM Kisan Maandhan yojana)
2019 ബജറ്റില്‍ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞ മെഗാ പെന്‍ഷന്‍ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം പാവപ്പെട്ട കർഷകർക്ക് 60 വയസ്സാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭ്യമാകുന്നു. പദ്ധതിയില്‍ ചേര്‍ന്നയാള്‍ മരിച്ചാല്‍ പങ്കാളിക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കും. For more details click pmkmy.gov.in/

പ്രധാൻ മന്ത്രി ഫാസൽ ഭീമ യോജന (PM Fasal Bima Yojana)
നരേന്ദ്രമോദി സർക്കാരിൻറെ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് സർക്കാരിൻറെ ലക്ഷ്യം. Check this link for more details pmfby.gov.in/

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി (Kisan Credit Card (KCC) scheme)

കർഷകർക്ക് വിളയിറക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായുള്ള സഹായങ്ങൾ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കുന്നതിനായി ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും മറ്റുമുള്ള ഉദ്ദേശത്തോടെ നിലവിൽ വന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി. വിളസീസണില്‍ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്. 

പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി (Pashu Kisan Credit Card Scheme)

മൃഗസംരക്ഷണത്തിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ, ഒരു ലക്ഷം കർഷകർക്ക് പശു കിസാൻ ക്രെഡിറ്റ് കാർഡ് യോജനയുടെ ആനുകൂല്യം നൽകാനാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊറോണ പ്രതിസന്ധിക്കിടയിൽ, കർഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി സർക്കാർ കഠിനമായി പരിശ്രമിക്കുന്നു. പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം ഒരു ലക്ഷം അപേക്ഷകർക്ക് കാർഡ് നൽകുമെന്ന് അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പരമ്പരഗത് കൃഷി വികാസ് യോജന (Paramparagat Krishi Vikas Yojana (PKVY))

ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതി ജൈവ കൃഷി പ്രോത്സാഹനത്തിന് കേന്ദ്ര - സംസ്ഥാന പദ്ധതിയാണ് പരമ്പരാഗത് കൃഷി വികാസ് യോജന (PKVY). കേരളത്തില്‍ ക്ലസ്റ്ററുകളായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എണ്‍പത്തിയഞ്ചു കോടി രൂപ ചിലവഴിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ചിലവ് വഹിക്കും. സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്‍ (NMSA) "പരമ്പരാഗത് കൃഷി വികാസ് യോജന" (PKVY) ക്കു കീഴീലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രധാൻ മന്ത്രി കൃഷി സിൻചായ് യോജന (Pradhan Mantri Krishi Sinchai Yojana)

പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ജൂലൈ 1 ന് പ്രഖ്യാപിച്ച പദ്ധതി. അഞ്ചു വർഷംകൊണ്ട് 500 ബില്യൺ രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.

നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (National Agriculture Market (e-NAM))

നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ്, ദേശീയ തലത്തിൽ ഒരു ഇ-മാർക്കറ്റിംഗ് പ്ലാറ്റ്ഫോം നൽകുകയും ഇ-മാർക്കറ്റിംഗ് പ്രാപ്തമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട വില കണ്ടെത്തൽ ഉറപ്പുനൽകിക്കൊണ്ട് കാർഷിക വിപണികളിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഈ പുതിയ വിപണി പ്രക്രിയ.

#krishijagran #kerala #govtschemes #beneficial #forfarmers

 പ്രധാനമന്ത്രി കിസാൻ യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം 42,000 ലഭ്യമാകും

കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ

2 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ക്ഷീരകർഷകർക്ക് കുറഞ്ഞ വായ്പ്പ - പശു കിസാൻ ക്രെഡിറ്റ് കാർഡ്

English Summary: Excellent government schemes in the field of agriculture, beneficial to farmers
Published on: 30 November 2020, 05:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now